പാർവതിയുടെ ആ വൃത്തികെട്ട സ്വഭാവം അനുകരിക്കരുതെന്ന് മക്കളോട് പറഞ്ഞിട്ടുണ്ട് ; നായികമാരിൽ പ്രിയം ഉർവ്വശിയോട് ; ഭാര്യയെക്കുറിച്ച് മനസ് തുറന്ന് ജയറാം
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment Movie

പാർവതിയുടെ ആ വൃത്തികെട്ട സ്വഭാവം അനുകരിക്കരുതെന്ന് മക്കളോട് പറഞ്ഞിട്ടുണ്ട് ; നായികമാരിൽ പ്രിയം ഉർവ്വശിയോട് ; ഭാര്യയെക്കുറിച്ച് മനസ് തുറന്ന് ജയറാം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 22, 2023, 06:14 pm IST
parvathi jayaram family

parvathi jayaram family

FacebookTwitterWhatsAppTelegram

മലയാളികളുടെ ഏറ്റവും പ്രിയങ്കരനാണ് ജയറാം. കുടുംബചിത്രങ്ങളിലൂടെയാണ് മലയാളിഹൃദയങ്ങളിലേക്ക് ജയറാം ചേക്കേറിയത്. ജനപ്രീതിയിലും ആരാധകരുടെ എണ്ണത്തിലുമെല്ലാം ജയറാം മുൻപന്തിയിൽ തന്നെ. താരത്തിന്റെ കുടുംബവിശേഷങ്ങളെല്ലാം കേൾക്കാനും പ്രേക്ഷകർക്ക് ഏറെ ഇഷ്ടമാണ്. നടി പർവതിയും മകൻ കാളിദാസും മകൾ മാളവികയുടെയുമെല്ലാം വിശേഷങ്ങൾ പലപ്പോഴും സമൂഹമാദ്ധ്യമങ്ങളിൽ വെെറലാണ്.

ജയറാമും പാർവതിയും ഒന്നിക്കുന്ന അഭിമുഖങ്ങളെല്ലാം പ്രേക്ഷകർക്ക് ഏറെ കൗതുകമുണർത്തുന്നതാണ്. ഒത്തിരി സിനിമകളിൽ ഒന്നിച്ചഭിനയിച്ച ശേഷമാണ് ഇരുവരും ജീവിതത്തിൽ ഒന്നായത്. ഇപ്പോഴിതാ ഒരു പ്രമുഖ ചാനലിന് നൽകിയ അഭിമുഖത്തിൽ ജയറാമും പാർവതിയും ഒന്നിച്ചെത്തിയപ്പോഴുണ്ടായ ചില വിശേഷങ്ങളാണ് സമൂഹമാദ്ധ്യമങ്ങളിൽ വെെറലാകുന്നത്. അഭിമുഖത്തിനിടെ പാർവതിയിൽ തനിക്കിഷ്ടമല്ലാത്ത ഒരു കാര്യം ജയറാം തുറന്നുപറഞ്ഞിരുന്നു.

“ഇടയ്‌ക്ക് മുറുക്കുന്ന ശീലം പാർവ്വതിക്കുണ്ട്. അശ്വതിയുടെ (പാർവ്വതി) അമ്മ മുറുക്കുമായിരുന്നു. കല്യാണത്തിനും മറ്റും പോകുമ്പോൾ അവിടെ വെറ്റില ഇരിക്കുന്നത്
കണ്ടാൽ അതിൽ നിന്ന് ഒരെണ്ണം എടുത്ത് തരാമോ എന്ന് എന്നോട് ചോദിക്കും. വല്ലപ്പോഴും മാത്രമാണെങ്കിലും അത് വൃത്തികേടാണ്, എടുക്കണ്ട എന്ന് ഞാൻ പറയും. എന്നാൽ പറഞ്ഞാലും ഒരെണ്ണം മതി എന്ന് പറഞ്ഞ് നിർബന്ധിക്കും. വർഷത്തിൽ നാലോ അഞ്ചോ തവണ മാത്രമണെങ്കിലും ഇതൊരു വൃത്തികെട്ട സ്വഭാവമാണ്, അനുകരിക്കരുത് എന്ന് മക്കളോട് പറയാറുണ്ട്.” എന്നാണ് ജയറാം പറഞ്ഞത്.

എന്നാൽ ജയറാമിന്റെ ഈ തുറന്നുപറച്ചിൽ സമൂഹമാധ്യമങ്ങളിൽ വൻ ചർച്ചകൾക്ക് വഴി തെളിച്ചിരുന്നു. ചെണ്ടയാണോ ആനയാണോ ഏറ്റവും ഭ്രമപ്പെടുത്തുന്നത് എന്ന ചോദ്യത്തിന് ചെണ്ട എന്നായിരുന്നു നടന്റെ ഉത്തരം. ഏറ്റവും പ്രിയപ്പെട്ട നടി ആരെന്ന ചോദ്യത്തിനും സംശയമില്ലാതെയാണ് ഉർവ്വശി എന്ന ഉത്തരം ജയറാം നൽകിയത്. അതൊരു വേറെ ജന്മം തന്നെയാണെന്നും എത്ര അഭിനയിച്ചാലും മതിയാകില്ലെന്നും ജയറാം പറഞ്ഞു. പാർവതിയോട് ഇതേ ചോദ്യം ചോദിച്ചാലും ഉർവശി എന്ന ഉത്തരം തന്നെയാകും നൽകുക. മമ്മൂക്ക അഥവാ മോഹൻലാൽ എന്ന് ചോദിച്ചാൽ അൽപ്പം കുഴപ്പത്തിലാകുമെന്നും എന്നാൽ താൻ നൽകുന്ന ഉത്തരമെന്തെന്ന് മമ്മൂക്കായ്‌ക്ക് അറിയാമെന്നും ജയറാം അഭിമുഖത്തിൽ പറയുന്നുണ്ട്.

Tags: jayaramURVASHIparvathijayaram parvathi
ShareTweetSendShare

More News from this section

ഭായിക്ക് എന്താണ് സംഭവിച്ചതെന്ന് ആരാധകരുടെ ചോദ്യം; ചുട്ടമറുപടിയുമായി സൽമാൻ ഖാൻ

അവസാനമായി ബിഗ് സ്‌ക്രീനിൽ വിജയ്; ‘ജന നായകൻ’ ജൂലൈ 23ന് റിലീസ്, കേരളത്തിലെ ആദ്യ ഷോ രാവിലെ 6 മണിക്ക്, അഡ്വാൻസ് ബുക്കിംഗ് നാളെ മുതൽ

ജിസ് ജോയ്–ആസിഫ് അലി കൂട്ടുകെട്ട് വീണ്ടും; കിഴക്കൻ മലയോര പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ഫാമിലി ത്രില്ലർ ‘കോട്ടയം ബെൽറ്റ്’ ചിത്രീകരണം തുടങ്ങി

രണ്ടാഴ്ച തികയും മുമ്പ് 2 കോടിയിലധികം കാഴ്ചക്കാർ;ആഗോള സംഗീതാസ്വാദകരുടെ ഹൃദയം കീഴടക്കി ഇരട്ട ഗിന്നസ് റെക്കോർഡ് ജേതാവ് സുചേത സതീഷ് : ‘ഹയാതി’ യൂട്യൂബിൽ തരംഗമാകുന്നു,

ഷൂട്ടിങ് ഉപകരണങ്ങളുടെ വാടക നൽകിയില്ല; നടൻ ആര്യയ്‌ക്കെതിരെ വഞ്ചനാക്കേസ്

പ്രണയവും ‘വള്ളിക്കെട്ടും’ സിനിമയാകുന്നു; അസീസ് നെടുമങ്ങാടിന്റെ ‘മോഹനവള്ളി’ ആരംഭിച്ചു

Latest News

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

ആഗമാനന്ദ സ്മരണ എന്നും പ്രചോദനം; പ്രൊഫ എം ജി ശശിഭൂഷണ്‍

തിരുവോണം ബംബര്‍: ആദ്യ ദിനത്തില്‍ വിറ്റഴിഞ്ഞത് 8,72,540 ടിക്കറ്റുകള്‍; കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വന്‍ മുന്നേറ്റം

മണിക്കൂറിന് 50 രൂപ; 12 മണിക്കൂര്‍ ജോലി, പെരുമ്പാവൂരില്‍ ബാലവേല; ഒന്‍പത് കുട്ടികളെ രക്ഷിച്ചു; ഏജന്റിനായി അന്വേഷണം ഊര്‍ജിതമാക്കി പോലീസ്

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

പാറ്റാ പാര്‍ട്ടി മാര്‍ച്ചിന് മുമ്പ് ജന്തര്‍മന്തറിന് സമീപം കല്ല് നിറച്ച ട്രക്ക്; കലാപനീക്കം പൊളിച്ച് ഡല്‍ഹി പോലീസ്; പ്രതിഷേധത്തിന് പിന്തുണ അറിയിച്ചെത്തിയ എംപി ഡിംപിള്‍ യാദവ് പോലീസ് പിടിയില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies