ദേശീയ പതാകയെ അപമാനിച്ച കേസിൽ യുവാവ് അറസ്റ്റിൽ. കേന്ദ്രഭരണപ്രദേശമായ ദാദ്ര-നാഗർ ഹവേലിയിലെ സിൽവാസയിൽ നിന്നുള്ള യുവാവാണ് അറസ്റ്റിലായത്. ത്രിവർണ പതാക ഉപയോഗിച്ച് കോഴിയിറച്ചി വൃത്തിയാക്കിയ സംഭവമാണ് കേസിനാധാരം. ഇതിന്റെ വീഡിയോ ദൃശ്യങ്ങൾ വൈറലായിരുന്നു.
Police nab one for cleaning chicken with national flag in viral videohttps://t.co/uVjgbPDatN pic.twitter.com/xRdP4C4pnt
— DeshGujarat (@DeshGujarat) April 22, 2023
കഴിഞ്ഞ വ്യാഴാഴ്ചയാണ് വീഡിയോയുമായി ബന്ധപ്പെട്ട് 21-കാരനായ മുഹമ്മദ് സെയ്ഫ് ഖുറേഷിയെ പോലീസ് പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ ഇയാളെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു. കുറ്റക്കാരനാണെന്ന് കണ്ടെത്തിയാൽ മൂന്ന് വർഷം വരെ തടവും പിഴയും ശിക്ഷ ലഭിക്കുന്ന കുറ്റമാണ് പോലീസ് ചുമത്തിയിരിക്കുന്നത്.
















Comments