ന്യൂഡൽഹി: അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ പുതിയ ഗസ്റ്റ് ഹൗസിന് ഡൽഹിയിൽ തറക്കല്ലിട്ടു. ഇത് സംസ്ഥാനത്തുനിന്ന് വിദ്യാർത്ഥികളെയും രോഗം ചികിത്സിക്കാനായി വരുന്നവരെയും സഹായിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. പുതിയ അസം ഹൗസിന്റെ നിർമ്മാണം 18-മാസത്തിനുള്ളിൽ പൂർത്തിയാകുമെന്നും അദ്ദേഹം പറഞ്ഞു.
ദേശീയ തലസ്ഥാനത്തെ മൂന്നാമത്തെ സംസ്ഥാന ഗസ്റ്റ് ഹൗസാണ് അസം സർക്കാർ പണികഴിപ്പിക്കാൻ പോകുന്നത്. ഇത് അസമിൽ നിന്ന് ദില്ലിയിലേക്ക് പഠിക്കാൻ വരുന്ന വിദ്യാർത്ഥികൾക്കും രോഗം ചികിത്സിക്കാനായി വരുന്നവർക്കും സഹായമാകും. മറ്റ് രണ്ട് ഗസ്റ്റ് ഹൗസുകൾ ഉദ്യോഗസ്ഥർ ഉപയോഗിക്കുമെന്നും അസം മുഖ്യമന്ത്രി പറഞ്ഞു.
1000 ചതുരശ്രമീറ്റർ വിസ്തീർണമുള്ള സ്ഥലത്ത് 21.66 കോടി രൂപ ചെലവിലാണ് പുതിയ കെട്ടിടം നിർമ്മിക്കുന്നത്. ഇതിൽ വിവിഐപി സ്യൂട്ടുകളും അതിഥിമുറികളും ഡോർമട്രികളും ഉൾപ്പെടുന്ന കെട്ടിടമാണ് ഇവിടെ ഒരുക്കുന്നത്. കഫറ്റീരിയ, റിസപ്ഷൻ, അടുക്കള, പൊതു ശൗചാലയങ്ങൾ, പാർക്കിംഗ്, ലിഫ്റ്റുകൾ തുടങ്ങിയ സൗകര്യങ്ങളും ഉണ്ടാകുമെന്ന് അസം സർക്കാർ അറിയിച്ചു.
















Comments