മുംബൈ : മുഖ്യമന്ത്രി സ്ഥാനം മോഹിക്കുന്ന എൻസിപി നേതാവ് അജിത് പവാറിനെതിരെ പ്രതികരിച്ച് മഹാരാഷ്‌ട്ര ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫട്‌നാവിസ്. മുഖ്യമന്ത്രിയാകാൻ ആഗ്രഹിക്കുന്നതിൽ തെറ്റില്ലെന്നും എന്നാൽ എല്ലാവർക്കും മുഖ്യമന്ത്രിയാകാൻ കഴിയില്ലെന്നും ദേവേന്ദ്ര ഫട്‌നാവിസ് പറഞ്ഞു.
എൻസിപി നേതാവ് അജിത് പവാർ മുഖ്യമന്ത്രിയാകാൻ ആഗ്രഹിക്കുന്നുണ്ട് തെറ്റാന്നുമില്ല. പലരും മുഖ്യമന്ത്രി സ്ഥാനം അഗ്രഹിക്കുന്നുണ്ട്. എന്നാൽ എല്ലാവർക്കും മുഖ്യമന്ത്രിയാകാൻ സാധിക്കണമെന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
2024-ലെ തിരഞ്ഞെടുപ്പിൽ മുഖ്യമന്ത്രി സ്ഥാനം ആഗ്രഹിക്കുന്നവെന്ന അജിത് പവർ ഒരു അഭിമുഖത്തിൽ പറഞ്ഞിരുന്നു.2004-ലെ തിരഞ്ഞെടുപ്പിൽ ജനങ്ങൾ നൽകിയ വോട്ടിന്റെ അടിസ്ഥാനത്തിൽ എൻസിപി വിജയിക്കുകയും മുഖ്യമന്ത്രി സ്ഥാനം ലഭിക്കുകയും ചെയതിരുന്നതായി അജിത് പാവർ അഭിമുഖത്തിൽ പറഞ്ഞിരുന്നു. രാഷ്‌ട്രീയത്തിൽ പല തീരുമാനങ്ങളുമെടുക്കുന്നത് ഉന്നത നേതൃത്വമാണെന്ന് അദ്ദേഹം അറിയിച്ചു. 2004ൽ കോൺഗ്രസുമായി എൻസിപി സഖ്യമുണ്ടാക്കിയെന്നും പാവർ കൂട്ടിച്ചേർത്തു. കോൺഗ്രസിനു 69 സീറ്റും എൻസിപിയ്‌ക്ക് 71 സീറ്റും ലഭിച്ചിരുന്നതായി അജിത് പവാർ പറഞ്ഞു.
Comments