ചെന്നൈ: തമിഴ്നാട് തേനിയിലെ ബോഡിനായ്‌ക്കന്നൂരിൽ ആറ് മാസം പ്രായമുള്ള കുഞ്ഞിനെ മരിച്ച നിലയിൽ കണ്ടെത്തി. ഓടയിൽ നിന്നാണ് കുഞ്ഞിന്റെ ശരീര അവശിഷ്ടങ്ങൾ കണ്ടെത്തിയത്. നാട്ടുകാരാണ് പോലീസിൽ വിവരം അറിയിച്ചത്.
കുഞ്ഞിന്റെ ശരീരം നായ്‌ക്കൾ കടിച്ച നിലയിലായിരുന്നു കണ്ടെത്തിയത്. കുട്ടിയെ ആരെങ്കിലും ഓടയിൽ ഉപേക്ഷിച്ചതാണോ എന്ന് സംശയമുണ്ട്. കുഞ്ഞിന്റെ മാതാപിതാക്കൾക്കായി പോലീസ് അന്വേഷണം ആരംഭിച്ചു. കുട്ടിയുടെ മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി തേനി സർക്കാർ ആശുപത്രിയിലേക്ക് മാറ്റി.
















Comments