വയനാട്ടുകാർ നേരിടുന്ന പ്രശനങ്ങളെ പറ്റി പറഞ്ഞ് നടൻ ബേസിൽ ജോസഫ്. തന്റെ പുതിയ ചിത്രമായ കഠിന കഠോരമീ അണ്ഡകടാഹം എന്ന ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായി നടത്തിയ അഭിമുഖത്തിലാണ് താരം ഇക്കാര്യം പറഞ്ഞത്. വയനാട്ടിൽ നല്ലൊരു മെഡിക്കൽ കോളേജോ അത്യാധുനിക സൗകര്യങ്ങളുള്ള ആശുപത്രിയോ ഇല്ലെന്നും ബേസിൽ പറയുന്നു.
വയനാട്ടുകാരനായതുകൊണ്ട് കോഴിക്കോടുമായി വളരെ അടുത്ത ബന്ധമാണ് എനിക്കുള്ളത്. കൊച്ചിയിൽ നിന്നാണെങ്കിൽ കോഴിക്കോട് കടക്കാതെ വയനാട്ടിലേക്ക് പോകാനാകില്ല. ആശുപത്രിക്കേസുകളിൽ അടിയന്തര സാഹചര്യമുണ്ടായാലും കോഴിക്കോട് വരണം. ഇപ്പോഴും വയനാട്ടിൽ അത്ര നല്ല അൾട്രാ മോഡേൺ ആശുപത്രികളൊന്നും വന്നിട്ടില്ല. നല്ലൊരു മെഡിക്കൽ കോളേജുമില്ല. ഒന്നോ രണ്ടോ നല്ല ആശുപത്രികൾ മാത്രമാണ് ഉള്ളതെന്നും താരം പറയുന്നു.
എമർജൻസിയാണെങ്കിൽ കോഴിക്കോടേക്കോ മറ്റു കൂടുതൽ സൗകര്യങ്ങളുള്ള സ്ഥലത്തേക്കോ പോകണം. ഒരു നല്ല ആശുപത്രിയിലെത്തണമെങ്കിൽ വയനാട് ചുരമിറങ്ങി വേണം പോകാൻ. അതിന് രണ്ടര മണിക്കൂറോളം സമയമെടുക്കും. ചുരത്തിൽ എപ്പോഴും ട്രാഫിക് ബ്ലോക്കുമായിരിക്കും. കോഴിക്കോട് ആശുപത്രിയിലേക്ക് പോകുന്ന സമയത്ത് ആ ബ്ലോക്കിൽപെട്ട് ആംബുലൻസിൽ കിടന്ന് ആളുകൾ മരിക്കാറുണ്ട് എന്നുമായിരുന്നു ബേസിലിന്റെ വാക്കുകൾ.
















Comments