ഭോപ്പാൽ: മദ്ധ്യപ്രദേശിൽ കെട്ടിടം പണിക്കിടയിൽ തൊഴിലാളിയ്‌ക്ക് ലഭിച്ചത് ലക്ഷങ്ങൾ വിലമതിയ്‌ക്കുന്ന പുരാതന നാണയ ശേഖരം. ബ്രിട്ടീഷ് കാലഘട്ടത്തിലെ നാണയങ്ങളുടെ വലിയ ശേഖരമാണ് തൊഴിലാളിയ്‌ക്ക് ലഭിച്ചത്. മണ്ണിനടിയിൽ കുഴിച്ചിട്ട നിലയിലായിരുന്നു നാണയ ശേഖരം. 136 ലക്ഷം പഴക്കമുള്ള ഈ നാണ്യശേഖരത്തിന് 1.92 ലക്ഷം രൂപയുടെ മൂല്യമാണ് ഉള്ളത്. നാണയങ്ങൾ ലഭിച്ചതിന് പിന്നാലെ തന്നെ പോലീസിൽ വിവരമറിയിക്കുകയും കൈമാറുകയും ചെയ്തു.
ചൊവ്വാഴ്ചയാണ് മദ്ധ്യപ്രദേശിലെ ദാമോ ജില്ലയിലെ ഒരു വീട് പണിക്കിടയിൽ മണ്ണിനടിയിൽ നിന്നും നിധി ശേഖരം കണ്ടെത്തുന്നത്. മീനാക്ഷി ഉപാധ്യായ എന്നയാളുടെ ഉടമസ്ഥതയിലുള്ള സ്ഥലത്ത് നിന്നുമാണ് നാണയ ശേഖരം ലഭിച്ചത്. ഏറെ പഴക്കം ചെന്ന ഒരു വീടിന്റെ തറ പൊളിച്ചു നീക്കുന്നതിനിടയിലാണ് നാണയങ്ങൾ ലഭിക്കുന്നത്. ഇത് കൈവശം വെയ്‌ക്കുന്നത് സംബന്ധിച്ച് തൊഴിലാളികൾക്കിടയിൽ തർക്കം ഉണ്ടായി. ഇതേ തുടർന്നാണ് ഗ്രാമവാസികൾ പോലീസിൽ വിവരമറിയിച്ചത്. സംഭവ സ്ഥലത്തെത്തിയ പോലീസ് പരിശോധന നടത്തിയെങ്കിലും മറ്റൊന്നും കണ്ടെത്താനായില്ല.
നിലവിൽ നാണ്യശേഖരം കണ്ടെത്തിയ പ്രദേശത്തെ നിർമ്മാണ പ്രവർത്തനങ്ങൾ നിർത്തിവെച്ചരിക്കുകയാണ്.പോലീസ് വിവരമറിയിച്ചതിനെ തുടർന്ന് പുരാവസ്തു വകുപ്പും സംഭവ സ്ഥലത്ത് പരിശോധന നടത്തി. 1887-ലെ 240 വെള്ളി നാണയങ്ങളാണ് നിധി ശേഖരത്തിൽ നിന്നും കണ്ടെത്തിയത്. വീടിനോട് ചേർന്ന് തന്നെ വളരെ പഴക്കം ചെന്ന ഒരു ക്ഷേത്രമുണ്ട്. ഇനിയും കൂടുതൽ പുരാനവസ്തു ശേഖരങ്ങൾ ഇവിടെ നിന്നും കിട്ടിയേക്കാം എന്ന പ്രതീക്ഷയിലാണ് പുരാവസ്തു വകുപ്പ്.
Comments