തിരുവനന്തപുരം: വന്ദേഭാരതിന് അര മണിക്കൂർ മാത്രമാണ് സമയലാഭം കിട്ടു എന്ന് എൽഡിഎഫ് കൺവീനർ ഇ.പി ജയരാജൻ. വന്ദേഭാരതിന്റെ ടിക്കറ്റ് നിരക്ക് കുറയ്‌ക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. 110 കിലോ മീറ്റർ വേഗതയിൽ ഒരു ട്രെയിൻ ഓടിയാൽ പിന്നെ അധിക കാലം ഒന്നും റെയിൽവേ ട്രാക്ക് ഉണ്ടാകില്ലെ. മറ്റ് ട്രെയിനുകളുടെ സമയം മാറ്റരുത്. അങ്ങനെയാണെങ്കിൽ വന്ദേഭാരത് നല്ലതാണ്. ശംഖുമുഖത്ത് നടന്ന ഡിവൈഎഫ്‌ഐ നടത്തിയ യുവസംഗമത്തിൽ സംസാരിക്കുകയായിരുന്നു ഇ.പി ജയരാജൻ.
വന്ദേഭാരത് കേരളത്തിലെത്തുന്നത് വിമർശിച്ച് ഇപി ജയരാജൻ മുൻപും എത്തിയിട്ടുണ്ട്. സാധാരണ ട്രെയിൻ മാത്രമാണ് വന്ദേഭാരത് എന്നും കെ.റെയിലിന് പകരമാകില്ലെന്നും മുമ്പ് അദ്ദേഹം പറഞ്ഞിട്ടുണ്ട്. കേളത്തിന് നല്ല വൃത്തിയുള്ള ട്രെയിൻ ലഭിച്ചു എന്നതാണ് ആകെയുള്ള ഗുണമെന്നും അദ്ദേഹം പറഞ്ഞിരുന്നു. വേഗതയുടെ കാര്യത്തിൽ കെ റെയിലിന് പകരമാകാൻ വന്ദേഭാരതിന് സാധിക്കില്ല. എന്നാൽ തനിക്ക് വന്ദേഭാരതിനൊട് വിരോധമില്ലെന്നാണ് അദ്ദേഹം അന്ന് പറഞ്ഞത്.
Comments