ആദി ശങ്കരാചാര്യർ എന്ന രക്ഷാകവചം
Saturday, November 8 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • Latest News
  • Sports
  • Defence
  • Business
Home Culture Spirituality

ആദി ശങ്കരാചാര്യർ എന്ന രക്ഷാകവചം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 23, 2023, 09:42 pm IST
FacebookTwitterWhatsAppTelegram

കഴിഞ്ഞ രണ്ട് സഹസ്രാബ്ദ കാലയളവിൽ,ധർമ്മസംസ്കൃതിയെ സംരക്ഷിച്ചതിൽ ഏറ്റവും പ്രധാനിയാര്?
ഏറ്റവും മികച്ച ബൗദ്ധിക പ്രതിഭയാര്?

ഏറ്റവും വലിയ സാമൂഹിക പരിഷ്കർത്താവാര്?

മൂന്ന് ചോദ്യങ്ങൾക്കും ഒരുത്തരമേയുള്ളൂ..
കേവലം എട്ട് വയസ്സുള്ളപ്പോൾ “നീയാരാണ്?” എന്ന തന്റെ ഗുരുവിന്റെ ചോദ്യത്തിന്

“മൃത്യുശങ്കയില്ല ജാതിഭേദമില്ല,
പുണ്യപാപങ്ങളില്ല മാതാപിതാക്കളില്ല,
പഞ്ചഭൂതങ്ങളല്ല സപ്തധാതുക്കളല്ല,
ചിദാനന്ദരൂപമായ ശിവമാണ് ഞാൻ!”

എന്ന് സ്വയംകൃതമായ ആത്മശതകത്തിലൂടെ ഉത്തരം നൽകിയ ഗോവിന്ദ ഭഗവത്പാദരുടെ ശിഷ്യനായ ആദിശങ്കര ഭഗവദ്പാദരാണത്!

ഒട്ടനേകം നിഗൂഢതകളും വിവാദങ്ങളും ചുറ്റിപ്പറ്റിയുള്ള ഒരു ചരിത്രപുരുഷൻ കൂടിയാണ് ആദിശങ്കരൻ.അദ്ദേഹത്തിന്റെ ജനനത്തെ സംബന്ധിച്ച് തന്നെ വിവാദങ്ങൾ തുടങ്ങുന്നുണ്ട്. എ.ഡി. 800നും 1000 നും മധ്യേ ജീവിച്ചിരുന്ന വ്യക്തിയാണ് ആദിശങ്കരൻ എന്നൊരു പക്ഷം ചരിത്രകാരന്മാരും പണ്ഡിതരും അഭിപ്രായപ്പെടുന്നു, അതല്ല ഒരുപക്ഷേ ക്രിസ്തുവിന്റെ കാലഘട്ടത്തിനും വളരെ മുൻപ് ജനിച്ചതാണെന്ന് മറ്റൊരു വിഭാഗം. ശങ്കരമഠങ്ങളിലെയെല്ലാം രേഖകൾ പ്രകാരം അദ്ദേഹത്തിന്റെ ജനനം ക്രിസ്തുവിനും 400 വർഷങ്ങൾക്ക് മുൻപാണ്. യുക്തിപൂർവം നോക്കിയാലും അതുതന്നെയാണ് ശരി. കാരണം, ശങ്കരന്റെ ഏറ്റവും പ്രബലരായ സമകാലീനർ ബുദ്ധരായിരുന്നു, ബുദ്ധർ ഏറ്റവും ശക്തരായി നിന്നിരുന്നതാകട്ടെ ബി.സി.400 കളിലാണ്. ഏതായാലും എല്ലാവരാലും അംഗീകരിക്കപ്പെട്ടിട്ടുള്ള ചരിത്ര വസ്തുതകൾ വച്ചുതന്നെ അദ്ദേഹത്തെ വിശകലനം ചെയ്താലും അത്തരത്തിൽ ഒരു അതിമാനുഷൻ മറ്റൊന്നില്ല എന്നത് നിസ്തർക്കം വെളിവാകും.

പെരിയാറിന്റെ തീരത്ത് കാലടിയിൽ കൈപ്പള്ളി ഇല്ലത്ത് ശിവഗുരുവിന്റെയും ആര്യാമ്പയുടെയും മകനായാണ് ശങ്കരാചാര്യർ പിറവികൊണ്ടത്. അദ്ദേഹത്തിന് 5 വയസ്സുള്ളപ്പോൾ പിതാവായ ശിവഗുരു മരണമടഞ്ഞു, അസാധ്യമായ ധിഷണാശേഷിയും ഓർമ്മശക്തിയും നന്നേ ചെറുപ്പത്തിൽ തന്നെ പ്രകടിപ്പിച്ച ശങ്കരൻ 8 വയസ്സുള്ളപ്പോൾ തന്നെ വേദശാസ്ത്രങ്ങളെല്ലാം ഹൃദിസ്ഥമാക്കിയിരുന്നു. അതേ പ്രായത്തിൽ തന്നെയാണ് തന്റെ ജീവിതലക്ഷ്യം ആത്മജ്ഞാനം സിദ്ധിക്കുകയും ലോകക്ഷേമത്തിനായി പ്രവർത്തിക്കുകയുമാണെന്ന് തിരിച്ചറിഞ്ഞ് അദ്ദേഹം അമ്മ ആര്യാമ്പയുടെ അനുഗ്രഹത്തോടെ സന്യാസം സ്വീകരിക്കുന്നതും ഗുരുവിനെത്തേടി യാത്ര തുടങ്ങുന്നതും.

ഒരു നിയോഗം പോലെയാണ് ശങ്കരൻ നർമ്മദാ തീരത്തുവച്ച് ഗൗഡപാദരുടെ ശിഷ്യനായ ഗോവിന്ദ ഭഗവത്പാദരെ കാണുന്നതും തന്റെ ആത്മശതകത്തിലൂടെ അദ്ദേഹത്തെ പ്രസാദിപ്പിച്ച് ശിഷ്യത്വം സ്വീകരിക്കുന്നതും. ഗുരുവിനെ അമ്പരപ്പിച്ചുകൊണ്ട് വളരെ ചുരുങ്ങിയ കാലത്തിനുള്ളിൽ തന്നെ വേദാന്തം ഗ്രഹിച്ച് ഒട്ടുമിക്കതിനും ഭാഷ്യവും ശങ്കരൻ രചിച്ചു.

ഇതിനോടൊപ്പം തന്നെ വിവേകചൂഡാമണി, മോഹമുദ്ഗരം, ഉപദേശസഹസ്രി തുടങ്ങിയ അനവധി തത്വചിന്തകളിലൂന്നിയ കൃതികൾ രചിച്ചു. സൗന്ദര്യലഹരിയും ശിവാനന്ദലഹരിയും പോലെയുള്ള സ്തോത്രങ്ങളും, എണ്ണിയാൽ ഒടുങ്ങാത്ത കീർത്തനങ്ങളും കാവ്യങ്ങളും ശങ്കരാചാര്യർ രചിച്ചു. ഉപനിഷത്തുകളിൽ വേരുകളുള്ള അദ്വൈതം ശങ്കരന്റെ സുവർണ്ണ സ്പർശത്താൽ വിവേകത്തിന്റെ ചൂഡാമണിയായി, ശങ്കരനാകട്ടെ ലോകത്തിലെതന്നെ തത്വചിന്തകരിലെ മുടിചൂടാമന്നനുമായി.

ഹിന്ദുധർമ്മത്തെ അക്കാലത്ത് വിഭാഗീയ മത്സരങ്ങൾ തളർത്തിയിരുന്നു. ബൗദ്ധവും ജൈനവും മീമാംസവും വൈഷ്ണവവും ശാക്തേയവും ശൈവവും തുടങ്ങി അനവധി സമ്പ്രദായങ്ങളിലെ പണ്ഡിതർ അന്ന് തങ്ങളുടെ അജ്ഞതയാൽ പരസ്പരം തർക്കങ്ങൾ പതിവായിരുന്നു, ഇത് ശങ്കരനെ വല്ലാതെ അലോസരപ്പെടുത്തി. ധർമ്മത്തിന് വന്നുകൂടിയ ഈ ദുഷിപ്പുകൾ നീക്കി അതിനെ ശുദ്ധീകരിക്കുകയെന്നത് സ്വന്തം ജീവിതലക്ഷ്യമായി സ്വീകരിച്ച ശങ്കരൻ തന്റെ ദിഗ്വിജയ യാത്ര ആരംഭിച്ചു.

ഭാരതമൊട്ടാകെ അദ്ദേഹം കുറഞ്ഞത് രണ്ടു തവണയെങ്കിലും ചുറ്റി സഞ്ചരിച്ചിട്ടുണ്ട്, അന്നത്തെ എല്ലാ പ്രധാന സ്ഥലങ്ങളിലും ശങ്കരപാദങ്ങൾ പതിഞ്ഞിരുന്നു. ചെന്നെത്തിയ സ്ഥലങ്ങളിൽ ഒന്നുവിടാതെ എല്ലായിടത്തും വിജയപതാക നാട്ടി, തന്നോട് ഏറ്റുമുട്ടിയ വിവിധ സമ്പ്രദായങ്ങളിലെ പണ്ഡിതരെയെല്ലാം തന്നെ ശങ്കരൻ അടിയറവ് പറയിച്ചു. വാഗ്ദേവതയുടെ ഇരിപ്പിടമായ കാശ്മീരിലെ ശാരദാപീഠത്തിൽ മറ്റാർക്കും സാധിക്കാതിരുന്ന ദക്ഷിണ കവാടം തന്റെ ജ്ഞാന വൈഭവത്താൽ തുറന്ന് സർവ്വജ്ഞപീഠം കയറിനിന്ന ആ അതിമാനുഷനെ വർണ്ണിച്ചാൽ മതിയാകില്ല.

ശങ്കരാചാര്യരുടെ അദ്വൈതം ഹൈന്ദവ ധർമ്മത്തിലെ വിവിധ ചിന്താപദ്ധതികളെ പരസ്പരം അനുരഞ്ജിപ്പിച്ചു. മീമാംസകരുടെ അർത്ഥശൂന്യമായ ആചാരാനുഷ്ഠാനങ്ങളെ എതിർത്തപ്പോഴും അദ്ദേഹം അവരുടെ ആരാധനയുടെയും ധ്യാനത്തിന്റെയും പ്രയോജനം അംഗീകരിച്ചു, ബുദ്ധരുടെ ആത്മജ്ഞാന നിഷേധത്തെ തിരസ്കരിച്ചപ്പോഴും ബൗദ്ധദർശനങ്ങൾ അദ്ദേഹം സ്വീകരിച്ചിരുന്നു.

ഒരു സമ്പ്രദായങ്ങളെയും ശങ്കരൻ പൂർണമായും തള്ളുകയോ അടച്ചെതിർക്കുകയോ ചെയ്തില്ല. മറിച്ച്, തന്റെ സമ്പ്രദായം മറ്റെല്ലാത്തിലും ശ്രേഷ്ഠമാണെന്ന് പണ്ഡിതർ ചമഞ്ഞ് മാലോകർക്ക് മുൻപിൽ ഉദ്ഘോഷിച്ചവരുടെ വാദത്തെ നിശിതമായി ഖണ്ഡിച്ചു. ഒരേസമയം മഹാദാർശനികനും സാമ്പ്രദായിക പരിഷ്കർത്താവുമായ ശങ്കരൻ, ഹിന്ദു ധർമ്മത്തിന് ഒരു ദാർശനിക പശ്ചാത്തലവും സംഘടനാപരമായ ചട്ടക്കൂടും നൽകി.

“ഏകം സത് വിപ്രാ, ബഹുധാ വദന്തി.”, അഥവാ, “സത്യം ഒന്നേയുള്ളൂ, ജ്ഞാനികൾ അതിനെ പലതായി നിർവചിക്കുന്നു.” എന്ന വേദാന്തസാരത്തിന് ശങ്കരൻ ഏറെ പ്രാധാന്യം നൽകി.

അനേകം മഠങ്ങൾ സ്ഥാപിക്കുന്നതിലൂടെ ഹൈന്ദവദർശനങ്ങൾക്കും സന്യാസി സമൂഹത്തിനും ശങ്കരാചാര്യർ കൃത്യമായ ദിശാബോധം നൽകി ഏകോപിപ്പിച്ചു. അദ്ദേഹത്തിന്റെ ഈ സംഭാവനകളാണ് പിന്നീട് പല കാലങ്ങളിലും നാശത്തിന്റെ വക്കിൽ നിന്നുപോലും ധർമ്മത്തെ തിരികെ കൊണ്ടുവന്നത്.

കേരള ചരിത്രത്തിലെ തന്നെ ഏറ്റവും ഉന്നതരും പ്രതിഭാധനരുമായ നവോത്ഥാന നായകരായ അയ്യങ്കാളിയും ചട്ടമ്പിസ്വാമികളും വൈകുണ്ഠ സ്വാമികളും ശ്രീനാരായണഗുരുവുമെല്ലാം ശങ്കരപദ്ധതി പിൻപറ്റിയിരുന്നവരാണ് എന്നോർക്കുമ്പോഴാണ് ആചര്യാരുടെ മഹിമ നമുക്ക് മനസ്സിലാകുന്നത്. താത്വികപരമായി മാത്രമല്ല, കായികപരമായും പിന്നീട് ഭാരതം നേരിട്ട പല ഭീഷണികളെയും അതിജീവിച്ചതും അധിനിവേശ ശക്തികളെ ചെറുത്തുനിന്നതും ശങ്കരദർശനങ്ങളാണ് എന്ന് പറഞ്ഞാലത് അതിശയോക്തിയാകില്ല.

ഉദാഹരണത്തിന്, മധ്യകാലത്ത് ഡെക്കാനിലും ഉത്തരേന്ത്യയിലും നാശംവിതച്ച ഇസ്ലാമിക മതരാഷ്‌ട്രങ്ങളിൽ നിന്ന് ദക്ഷിണ ഭാരതത്തെ സംരക്ഷിച്ചു നിർത്തിയത്തിൽ ഏറിയപങ്കും വിജയനഗര സാമ്രാജ്യത്തിന്റെതാണ്. വിജയനഗര സ്ഥാപകരായ ഹരിഹരരായനെയും ബുക്കരായനെയും ധർമപാത പറഞ്ഞു കൊടുത്തതും, അവരുടെ സാമ്രാജ്യം പ്രൗഡഗംഭീരമാക്കി തീർത്തതും, വിജയനഗരത്തിന്റെ ആത്മീയ ഗുരുസ്ഥാനം അലങ്കരിച്ചതും, ആദിശങ്കരൻ സ്ഥാപിച്ച ശ്രിംഗേരി ശാരദാപീഠത്തിലെ അന്നത്തെ മഠാധിപതിയായിരുന്ന വിദ്യാരണ്യ സ്വാമികളാണ്.

എന്തിനധികം, നൂറ്റാണ്ടുകൾക്കു ശേഷം പിന്നെയും 1770 – ൽ ബ്രിട്ടീഷ് അധിനിവേശത്തിന് എതിരെയും ആദ്യമായി ആയുധമെടുത്തത് ശങ്കരാചാര്യർ വിഭാവനം ചെയ്ത ദശനാമി സമ്പ്രദായത്തിൽ പെട്ട നാഗ സന്ന്യാസിമാരാണ്. ‘സന്ന്യാസി പ്രക്ഷോഭം’ എന്നപേരിൽ പിന്നീട് അറിയപ്പെട്ട ഈ സംഭവം, ബങ്കിം ചന്ദ്ര ചാറ്റർജി അദ്ദേഹത്തിന്റെ “ആനന്ദമഠം” എന്ന കൃതിയിൽ സുന്ദരമായി വർണ്ണിക്കുന്നുണ്ട്. ഇന്നും ഇന്ത്യയുടെ ദേശീയഗാനമായ “വന്ദേ മാതരം..” പോലും ആനന്ദമഠത്തിൽ നിന്ന് കടം കൊണ്ടതാണ്. ദശനാമി സമ്പ്രദായത്തിൽ ധർമ്മരക്ഷയ്‌ക്കായി അസ്ത്രത്തിനും ശാസ്ത്രത്തിനും ഒരുപോലെ പ്രാധാന്യം കൽപ്പിച്ചു നൽകിയിരിക്കുന്നു.

തന്റെ 32 ആം വയസ്സിൽ സമാധി പൂകുമ്പോൾ ഒരു നൂറു ജന്മങ്ങൾക്ക് ചെയ്യാൻ കഴിയാത്തത്രയും ആ മഹാമാനുഷി ചെയ്തുതീർത്തിരുന്നു.

ഡോക്ടർ എസ് രാധാകൃഷ്ണൻ ഒരിക്കൽ ശങ്കരാചാര്യരെ പറ്റി പറഞ്ഞു,

“ശങ്കരാചാര്യരെ കുറിച്ച് ചിന്തിക്കുമ്പോൾ വിവിധ രൂപങ്ങളാണ് നമ്മുടെ മനസ്സിൽ തെളിഞ്ഞു വരുന്നത്. അദ്ദേഹത്തിന് വിവിധ സിദ്ധികൾ ഇണങ്ങിചേർന്നിരുന്നു. കൂർമബുദ്ധിയോടെ ജ്വലിച്ചു നിൽക്കുന്ന യുവത്വമാണ് ചിലർ അദ്ദേഹത്തിൽ വീക്ഷിക്കുക, ആരാലും ജയിക്കപ്പെടാത്ത ഒരു താർക്കികനെ ചിലർ അദ്ദേഹത്തിൽ ദർശിക്കുന്നു, ഭാരതത്തിൽ ധാർമികമായ ഐക്യബോധം ജനങ്ങളിൽ വളർത്തിയ ഒരു രാഷ്‌ട്രീയ പ്രതിഭാശാലിയായി ചിലർ അദ്ദേഹത്തെ കരുതുന്നു, ചിലർക്കാകട്ടെ ജീവിതസാരം രുചിച്ച ശാന്തനായ തത്വജ്ഞാനിയാണ് അദ്ദേഹം. അദ്ദേഹത്തോളം സർവലൗകീക സ്വഭാവത്തോട് കൂടിയ വീക്ഷണം അധികമാളുകൾക്കുണ്ടായിട്ടില്ല, അതുപോലെയൊരു പ്രതിഭാശാലിയും ഭാരതത്തിൽ ഇന്നുവരെയും ഉണ്ടായിട്ടില്ല.”

ജഗത്കാരണനായ സാക്ഷാൽ ശങ്കരൻ ധർമത്തിനായ് കരുതിവച്ച രക്ഷാകവചം തന്നെയാണ് ജഗദ്ഗുരു ആദിശങ്കരൻ.

ശ്രുതിസ്മൃതിപുരാണാനാമാലയം കരുണാലയം,
നമാമി ഭഗവത് പാദ ശങ്കരം ലോകശങ്കരം!

അദ്ദേഹത്തിന്റെ ജയന്തി ദിനത്തിൽ ജഗദ് ഗുരുവിന് ശതകോടി പ്രണാമം..

ഹരിപ്രസാദ് .എച്ച്.
ആലപ്പുഴയിൽ ഹരിപ്പാട് സ്വദേശം. സി.എ. വിദ്യാർത്ഥിയാണ്.

Phone 7012886081

Tags: PREMIUMAdi Shankaracharya Jayanti 2023Adi Shankaracharya Jayanti
ShareTweetSendShare

Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അശ്ലീലവും അസഭ്യവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക; ഇത്തരം അഭിപ്രായങ്ങള്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.

More News from this section

ശബരിമല സീസൺ; കന്യാകുമാരി ക്ഷേത്രം തുറന്നിരിക്കുന്ന സമയം ഒരു മണിക്കൂർ കൂടി നീട്ടി

ഐശ്വര്യ ലബ്ധിക്കായി വരലക്ഷ്മി വ്രതം; ഇക്കൊല്ലത്തെ വ്രത ദിനം ഓഗസ്റ്റ് 08 വെള്ളിയാഴ്ച; അറിയേണ്ടതെല്ലാം

ഇരുപത് കോടി നാമജപ പൂർണതയിൽ സഹസ്രനാമജപയജ്ഞം; ശനിയാഴ്ച വടക്കേനടയിൽ സമർപ്പണസഭ

വൈകാശി വിശാഖ മഹോത്സവത്തിന് പഴനി ഒരുങ്ങി : കൊടിയേറ്റ് ജൂൺ മൂന്നിന് ; തിരുകല്യാണം ജൂൺ 8 ന് നടക്കും

പുരുഷന്മാർക്ക് ശയനപ്രദക്ഷിണം, സ്ത്രീകൾക്ക് അടിപ്രദക്ഷിണം; മഹാ ശിവരാത്രി വ്രതം അനുഷ്ഠിക്കേണ്ടതെങ്ങിനെ

തൈപ്പൂയദിവസം ജപിക്കേണ്ട മന്ത്രങ്ങൾ ഏതൊക്കെയെന്ന് അറിയാം

Latest News

വേണുവിന് ക്രിയാറ്റിൻ കൂടുതലായതിനാൽ ആൻജിയോ​ഗ്രാം ചെയ്തില്ലെന്ന് സൂപ്രണ്ടിന്റെ വാദം പൊളിഞ്ഞു; ലാബ് റിപ്പോർട്ട് പുറത്ത്

ഹൈക്കോടതി ഉത്തരവ് ലംഘിച്ചു; ഗുരുവായൂർ ക്ഷേത്ര നടയിൽ വീണ്ടും റീൽസ് ചിത്രീകരണം; ജസ്ന സലീമിനെതിരെ കേസ്

ഇനി രാവിലെ കൊച്ചിയിൽ നിന്നും പുറപ്പെട്ടാൽ ഉച്ചയ്‌ക്ക് ബം​ഗളൂരുവിൽ എത്താം; മൂ​ന്നാം വ​ന്ദേ​ഭാ​ര​ത് പ്ര​ധാ​ന​മ​ന്ത്രി ഫ്ലാ​ഗ് ഓ​ഫ് ചെ​യ്തു; കേരളത്തെ ചേർത്ത് പിടിച്ച് മോദി സർക്കാർ

നുഴഞ്ഞുകയറാൻ ശ്രമിച്ചവരെ കാലപുരിക്ക് അയച്ച് സുരക്ഷാസേന; കുപ്‌വാരയിൽ രണ്ട് ഭീകരരെ വധിച്ചു

പശ്ചിമാഫ്രിക്കൻ രാജ്യമായ മാലിയിൽ അഞ്ച് ഇന്ത്യക്കാരെ തോക്കുധാരികൾ തട്ടിക്കൊണ്ടുപോയി

ഡിഎൻഎയുടെ ഘടനയ്‌ക്ക് നോബൽ സമ്മാനം; അമേരിക്കൻ ശാസ്ത്രജ്ഞൻ ജെയിംസ് വാട്സൺ അന്തരിച്ചു

“സ്ത്രീവിരുദ്ധത പ്രകടിപ്പിച്ച വ്യക്തിയോടൊപ്പം വേദി പങ്കിടില്ല”; രാഹുൽ മാങ്കൂട്ടത്തിൽ പങ്കെടുത്ത പരിപാടിയിൽ നിന്ന് ബിജെപി കൗൺസിലര്‍ ഇറങ്ങിപ്പോയി

“മന്ത്രിസഭാ തീരുമാനം അട്ടിമറിച്ച ധനമന്ത്രി രാജിവയ്‌ക്കണം”: എൻ.ജി. ഒ. സംഘ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies