പുരുഷന്മാർക്ക് ശയനപ്രദക്ഷിണം, സ്ത്രീകൾക്ക് അടിപ്രദക്ഷിണം; മഹാ ശിവരാത്രി വ്രതം അനുഷ്ഠിക്കേണ്ടതെങ്ങിനെ
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Culture Spirituality

പുരുഷന്മാർക്ക് ശയനപ്രദക്ഷിണം, സ്ത്രീകൾക്ക് അടിപ്രദക്ഷിണം; മഹാ ശിവരാത്രി വ്രതം അനുഷ്ഠിക്കേണ്ടതെങ്ങിനെ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 25, 2025, 02:33 pm IST
FacebookTwitterWhatsAppTelegram

ശ്രീ പരമേശ്വരന്റെ പ്രീതിക്കായുള്ള ഏറ്റവും പ്രധാനപ്പെട്ട വ്രതാനുഷ്ഠാനമാണ് മഹാ ശിവരാത്രി വ്രതം. ദിവസം മുഴുവനായി ഉറക്കമിളച്ചു അനുഷ്ഠിക്കേണ്ട മഹാവ്രതമാണിത്. സകലപാപഹരമായ ശിവരാത്രി വ്രതത്തിലൂടെ കുടുംബത്തിൽ ഐശ്വര്യവും അഭിവൃദ്ധിയും കളിയാടുമെന്നാണ് വിശ്വാസം.ഭാര്യാ ഭർത്താക്കന്മാർ ഒന്നിച്ചു വ്രതം അനുഷ്ഠിക്കുന്നതാണ് അത്യുത്തമം.

കുംഭമാസത്തിലെ കൃഷ്ണപക്ഷ ചതുർദ്ദശി തിഥിയിലാണ് ശിവരാത്രി വരുന്നത്. ശിവരാത്രിയുടെ തലേന്ന് ത്രയോദശിയാണ് . അന്ന് പ്രദോഷവും വരുന്നു. ശിവ പ്രീതികരമായ പ്രദോഷവും ശിവരാത്രിയും ഒരുമിച്ച് അനുഷ്ഠിക്കാവുന്ന വ്രതങ്ങളാണ്.

ഈ വർഷം 2025 ഫെബ്രുവരി 26 ബുധനാഴ്ചയാണ് ശിവരാത്രി വരുന്നത്. തലേന്നുമുതൽ അതായത് ത്രയോദശി ഒരിക്കലോടെ വ്രതം ആരംഭിക്കണം. തലേന്ന് വൈകുന്നേരം അരിയാഹാരം പാടില്ല എന്നത് നിർബന്ധമാണ്. ശിവരാത്രി നാൾ പകലുറക്കം, എണ്ണതേച്ചുകുളി, തലേന്നത്തെ ആഹാരം ഇവ അരുത്. പഴയതോ ഫ്രിഡ്ജിൽ വെച്ചതോ ആയ ആഹാരം കഴിക്കരുത്.

ശിവരാത്രി ദിവസത്തിൽ ബ്രാഹ്മമുഹൂർത്തതിന് അതിരാവിലെ ഉണർന്ന് ശരീരശുദ്ധി വരുത്തി ‘ഓം നമ: ശിവായ’ ജപിച്ചു ഭസ്മധാരണം നടത്തണം. രാവിലെ ജലത്തിൽ കുഴച്ചും ഉച്ചയ്‌ക്ക് ചന്ദനം ചേർത്തും വൈകിട്ട്‌ ഉണങ്ങിയ ഭസ്മവും ആണ് ധരിക്കേണ്ടത്.അതിനു ശേഷം ശിവക്ഷേത്ര ദർശനം നടത്തുക. നിർമ്മാല്യദർശനം നടത്തിയാൽ അത് അത്യുത്തമം. ശിവരാത്രി ദിനത്തിൽ പൂർണ ഉപവാസമാണ് വ്രത നിഷ്ഠ. എന്നാൽ ഒരിക്കൽ എടുത്തും ഉപവസിക്കാം. പൂർണ്ണ ഉപവാസമോ ഒഴിവാക്കലോ സാധിക്കാത്തവർ ക്ഷേത്രത്തിൽ നിന്നുളള നേദ്യമോ കരിക്കിൻ വെളളമോ പഴമോ കഴിക്കാവുന്നതാണ്. അമിത ഭക്ഷണം നിഷിദ്ധമാണ്. ഉച്ചയ്‌ക്ക് ക്ഷേത്രത്തിൽ നിന്ന് നേദിച്ച വെള്ള നിവേദ്യം കഴിക്കാം.

അന്നേദിവസം ശിവപ്രീതികരമായ കർമങ്ങൾ അനുഷ്ഠിക്കണം . ദാനം, പറ്റിയാൽ അന്നദാനം നടത്തുക. കൂവളം നനയ്‌ക്കുന്നതും പരിപാലിക്കുന്നതും ശിവപ്രീതികരമാണ്. പഞ്ചാക്ഷരീ മന്ത്രം ജപിക്കാം. രാത്രി പൂർണമായി ഉറക്കമിളക്കണം. പിറ്റേ ദിവസം രാവിലെ കുളിച്ചു ക്ഷേത്രത്തിലെ തീർഥം സേവിച്ച് പാരണ വിടാം. പിറ്റേന്നും പകലുറക്കം പാടില്ല.

ശിവരാത്രി നാളിൽ ശിവക്ഷേത്രത്തിൽ‌ പുരുഷന്മാർ ശയനപ്രദക്ഷിണം നടത്തുകയും സ്ത്രീകൾ അടിപ്രദക്ഷിണം ചെയ്ത് ഭഗവാനെ നമസ്ക്കരിക്കുന്നതും നന്ന്. ശിവരാത്രി ദിനത്തിൽ ബലിതർപ്പണം നടത്തിയാൽ പിതൃക്കളുടെ അനുഗ്രഹവും പിതൃ മോക്ഷവും ലഭിക്കും.

Tags: Maha ShivaratriMaha Shivaratri Lord Shiva
ShareTweetSendShare

More News from this section

ശക്തി ആരാധനയ്‌ക്കും ആത്മീയ ശുദ്ധീകരണത്തിനും ഏറ്റവും അനുയോജ്യമായ സമയം; വർഷ പ്രതിപദ മുതൽ ആചരിക്കുന്ന ചൈത്ര നവരാത്രി; പ്രകൃതി പുനർജനിക്കുന്ന വസന്ത നവരാത്രിക്കാലയളവിൽ ഭഗവതിയെ ഭജിക്കുവാൻ അറിയേണ്ടത്

ഉദ്ദിഷ്ടകാര്യസിദ്ധിയ്‌ക്ക് ആശ്രയിക്കാം ഉളനാട്ടിലെ ഉണ്ണിക്കണ്ണനെ ; വിവാഹതടസ്സം , ജോലിതടസ്സം, സന്താന തടസ്സം എല്ലാം മാറ്റുന്ന ദിവ്യ സങ്കേതം 

സ്ത്രീകളോട് മാന്യമായി പെരുമാറുന്ന, സ്ത്രീകളെ ബഹുഃമാനിക്കുന്നവർക്ക്‌ മാത്രമുപാസിക്കാവുന്ന ദേവത; ലളിതാംബികയുടെ സൈന്യാധിപ: ഐശ്വര്യം, വിജയം, സമ്പത്ത് എന്നിവ നൽകുന്ന മഹാവാരാഹി ദേവിയെക്കുറിച്ചറിയാം

ചന്ദ്ര ഗ്രഹണത്തിന്റെ ദോഷ വശങ്ങൾ ശമിക്കാൻ ഗ്രഹണപീഡാ പരിഹാര സ്തോത്രം; അടുത്ത അമാവാസി വരെ ജപിക്കുക

സത് സന്താന ലബ്ധിക്കായി സന്താന കാമേശ്വരി ഉപാസന

ഗർഭസ്ഥ ശിശുവിനെ സംരക്ഷിക്കുന്ന പാർവതീ സങ്കൽപം; തിരുകരുകാവൂർ ഗർഭരക്ഷാംബിഗൈ ക്ഷേത്രം

Latest News

ബിഹാറില്‍ സ്വകാര്യ ആശുപത്രിയില്‍ തീപിടിത്തം; 10 മരണം

‘പേടിച്ച് പിൻമാറില്ല, ഇവിടെ നടന്നതാണ് ചിത്രീകരിച്ചത്’; ജനം ടിവി സംഘത്തിന് നേരെ സിപിഎം ആക്രമണം; കോർപ്പറേഷൻ കെട്ടിടം ഒഴിപ്പിക്കുന്നതിൽ സംഘർഷം

അഗസ്ത്യാര്‍കൂടത്തിലെ കൈയേറ്റങ്ങള്‍ ഒഴിപ്പിക്കാന്‍ തമിഴ്‌നാട് സര്‍ക്കാരിനോട് നിര്‍ദേശിച്ച് സുപ്രീംകോടതി

മീരയ്‌ക്കെതിരേ വീണ്ടും കോപ്പിയടി ആരോപണം; എല്ലാവിധ പ്രണയവും സൂര്യ മോഹന്റെ പ്ലോട്ട്; ഒറിജിനൽ എഴുത്തുകാരി വിഷാദരോഗിയായി മാറി

കൊട്ടിയൂരിലെ ഒരു ചടങ്ങിലും ഒരു മുസ്ലിം കുടുംബത്തിന് പ്രാധാന്യമില്ല; മറ്റൊരു വാവര് പള്ളി സൃഷ്ടിക്കാൻ ശ്രമം; ക്ഷേത്രത്തിനെതിരെ ആസൂത്രിത നീക്കം; ശക്തമായ നിയമനടപടിയുണ്ടാകുമെന്ന് ദേവസ്വം ബോർഡ്

ആനയറ മിനി സിവിൽ സ്റ്റേഷനിൽ അനധികൃതമായി പ്രവർത്തിച്ച സിപിഎം ഓഫീസ് തിരുവനന്തപുരം കോ‍ർപ്പറേഷൻ പൊളിച്ചുമാറ്റി; കയ്യേറ്റത്തിനെതിരെ ശക്തമായ നടപടിയുമായി ബിജെപി ഭരണസമിതി

മാധവ്ജിയുടെ ജന്മശതാബ്ദി; ആലുവ വെളിയത്തുനാട് തന്ത്രവിദ്യാപീഠത്തില്‍ ആഘോഷം ഇന്ന്; ആര്‍. രവീന്ദ്രന് മാധവീയം പുരസ്‌കാരം സമ്മാനിക്കും

ഇന്ത്യയുടെ ആകാശക്കരുത്ത് കൂട്ടാന്‍ റഷ്യയില്‍ നിന്ന് നാലാമത്തെ എസ്-400 സ്‌ക്വാഡ്രന്‍ എത്തി; പാകിസ്ഥാനെ വിറപ്പിച്ച ‘സുദര്‍ശന്‍’ ഉടന്‍ വിന്യസിക്കും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies