ഇത്തവണ തൃശൂർ പൂരത്തിനൊരു അതിഥിയെത്തും, അതും അങ്ങ് ആകാശത്ത്! കേരളത്തിന്റെ അഭിമാനമായ വന്ദേ ഭാരതാണ് ആ അതിഥി. 28-ന് തേക്കിൻകാട് മൈതാനത്ത് നടക്കുന്ന സാമ്പിൾ വെടിക്കെട്ടിലാണ് ആകാശത്ത് ഓടിക്കളിക്കുന്ന ട്രെയിനുമായി തിരുവമ്പാടിയെത്തുന്നത്.
മാനത്തോടിക്കളിക്കുന്ന അമിട്ടിന് ഇത്തവണ ഇട്ടിരിക്കുന്ന പേരാണ് വന്ദേ ഭാരത്. ഓരോ ദേവസ്വത്തിന്റെയും വെടിക്കെട്ട് പുരയിലും 30-ൽ കുറയാതെ തൊഴിലാളികളുമുണ്ട്. രണ്ട് മാസമായി പണി തുടങ്ങിയിട്ട്.
മുൻ വർഷങ്ങളിൽ പൂരവെടിക്കെട്ടെന്ന് കേട്ടാൽ ശബ്ദമായിരുന്നു. എന്നാൽ ഇന്ന് വർണത്തിനാണ് പ്രാധാന്യം. പ്രഹര ശേഷിയുള്ളതൊന്നും ഉപയോഗിക്കില്ല. പെസോയുടെയും ജില്ലാ ഭരണകൂടത്തിന്റെയും സുരക്ഷാ നിർദ്ദേശങ്ങൾ പാലിച്ചാണ് ഇപ്പോഴത്തെ വെടിക്കെട്ട്. 2,000 കിലോ വീതം പൊട്ടിക്കാനാണ് അനുമതി. വെടിമരുന്നുകൾ ശേഖരിച്ച് ലാബിൽ പരിശോധന പൂർത്തിയാക്കിയ ശേഷമാണ് പുരകളിലെത്തിച്ച് പണികൾ ആരംഭിച്ചത്.
Comments