ബൈക്കിൽ മുള്ളൻ പന്നി ഇടിച്ചു; ബൈക്ക് യാത്രികർക്ക് ഗുരുതര പരിക്ക്

Published by
Janam Web Desk

കണ്ണൂർ: ബൈക്കിൽ യാത്ര ചെയ്യുന്നതിനിടെ മുള്ളൻ പന്നി ഇടിച്ചതിനെ തുടർന്ന് ബൈക്ക് യാത്രികർക്ക് ഗുരുതര പരിക്ക്. ചെറുപുഴ കാറ്റാം കവല സ്വദേശി സജി കളപ്പുര, മകൻ ജോൺസ്, എന്നിവർക്കാണ് പരിക്കേറ്റത്. ഇന്ന് പുലർച്ചെ അഞ്ച് മണിയോടെയാണ് അപകടം ഉണ്ടായത്. ചിറ്റാരിക്കാൽ ആശുപത്രിയ്‌ക്ക് സമീപമാണ് അപകടം.

മകൻ ജോൺസിനെ ട്യൂഷൻ സെന്ററിലേക്ക് കൊണ്ട് പോകുന്നതിനിടെയാണ് അപകടമുണ്ടായത്. മുള്ളൻ പന്നി ബൈക്കിന്റെ മുന്നിലേക്ക് എടുത്ത് ചാടിയതോടെ വാഹനം നിയന്ത്രണം വിടുകയായിരുന്നു. പരിക്കേറ്റ ഇരുവരും പരിയാരം കണ്ണൂർ ഗവൺമെന്റ് മെഡിക്കൽ കോളേജിൽ ചികിത്സയിൽ തുടരുകയാണ്.

Share
Leave a Comment