തിരുവനന്തപുരം: പ്രധാനമന്ത്രിയുടെ കേരളസന്ദർശനവും യുവം കോൺക്ലേവും കൊച്ചിയെ മാത്രമല്ല സമൂഹമാദ്ധ്യമങ്ങളിലടക്കം വൻ ചർച്ചയായിരിക്കുകയാണ്. യുവം പരിപാടി വൻ ചർച്ചയായതോടുകൂടി ട്വിറ്റർ ട്രെൻഡിംഗ് ഹാഷ്ടാഗായ് മാറിയിരിക്കുകയാണ് മോദി അറ്റ് യുവം (#ModiAtYuvam). ട്രെൻഡിംഗിൽ ഒന്നാമതായാണ് യുവത്തിന്റെ ഹാഷ്ടാഗ് സ്ഥാനം പിടിച്ചിരിക്കുന്നത്.
അതിര്‍ത്തികള്‍ക്കപ്പുറം സ്വാധീനമുള്ള, നേതൃപാടവം കൊണ്ട് ലോകത്തെ വിസ്മയിപ്പിച്ച ഒരു സവിശേഷ അതിഥിയെ വരവേല്‍ക്കുന്നതിനോടൊപ്പം യുവാക്കൾക്ക് പ്രാധാന്യം നൽകുന്ന യുവം കോൺക്ലേവിനെയും സമൂഹമാദ്ധ്യമങ്ങളടക്കം ഏറ്റെടുത്തിരിക്കുകയാണ്. തേവര എസ്.എച്ച് കോളജിലാണ് പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്. ഒന്നര ലക്ഷത്തോളം യുവാക്കളാണ് പരിപാടിയിൽ പങ്കെടുക്കുന്നതിനായി രജിസ്റ്റർ ചെയ്തിരിക്കുന്നത്. കൊച്ചിയിൽ പ്രധാനമന്ത്രിയുടെ റോഡ് ഷോയും ഉണ്ടായിരിക്കും. കേരളത്തിലെത്തുന്ന പ്രധാനമന്ത്രിയ്‌ക്ക് വൻ സ്വീകരണമാണ് ബിജെപി പ്രവർത്തകരും ജനങ്ങളും ഒരുക്കുന്നത്.
















Comments