എറണാകുളം: പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുക്കുന്ന യുവം- 2023 വേദിയിൽ പങ്കെടുക്കാൻ സിനിമതാരങ്ങളുടെ നീണ്ട നിര. മലയാള ചലചിത്ര രംഗത്തെ യുവശബ്ദമായ ഉണ്ണി മുകുന്ദൻ, അപർണ്ണ ബാലമുരളി, നവ്യ നായർ, വിജയ് യേശുദാസ് എന്നിവർ സംവാദ പരിപാടിയിൽ എത്തും. ഇവരെ കൂടാതെ നിരവധി പ്രമുഖർ പരിപാടിയിൽ പങ്കു ചേരും.
വൈകുന്നേരം അഞ്ച് മണിക്ക് ദക്ഷിണ നാവികസേന വിമാനത്താവളത്തിൽ എത്തുന്ന പ്രധാനമന്ത്രി അവിടെ നിന്നും റോഡ് ഷോ ആയാണ് യുവം സംവാദ വേദിയിൽ എത്തുന്നത്. വെണ്ടുരുത്തി പാലം മുതൽ തേവര വരെയാണ് റോഡ് ഷോ നടക്കുക.
പ്രധാനമന്ത്രി യുവജനങ്ങളോട് സംവദിക്കുന്ന യുവം പരിപാടിക്ക് യുവജനങ്ങൾ ഇരിപ്പിടങ്ങളിൽ സ്ഥാനം പിടിച്ചു കഴിഞ്ഞു. ആറ് മണിക്കാണ് പരിപാടി ആരംഭിക്കുക. പതിനേഴിയും മുപ്പത്തിയഞ്ചിനും ഇടയിൽ പ്രായമുള്ള യുവജനങ്ങളാണ് പരിപാടിൽ പങ്കെടുക്കുക.
















Comments