എറണാകുളം: യുവം വേദിയിൽ താരനിരകൾ. മലയാളികളുടെ പ്രിയപ്പെട്ട താരം സുരേഷ് ഗോപി, ഉണ്ണി മുകുന്ദൻ, അപർണ്ണ ബാലമുരളി, നവ്യ നായർ, വിജയ് യേശുദാസ്, ഹരി ശങ്കർ എന്നിവർ കൂടാതെ അനിൽ ആൻ റണി, കുഞ്ഞോൾ മാഷ്, പാർലമെന്റിൽ പ്രസംഗം നടത്തി വൈറലായ അനുഷ, തേജ്വസി സൂര്യ, ട്രാൻസ്ജൻഡർ ഡോക്ടർ പ്രിയ, എന്നിവർ സംവാദ പരിപാടിയിൽ മോദിയോടൊപ്പം വേദി പങ്കിടുന്നത്.
പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുക്കുന്ന യുവം- 2023 വേദിയിൽ നൃത്ത ചുവടുവെച്ച് സിനിമാ താരം നവ്യാനായർ. പ്രധാനമന്ത്രി എത്തുന്ന വേദിയിൽ നൃത്തം അവതരിപ്പിക്കാൻ കഴിഞ്ഞത് ജീവിത്തിലെ തന്നെ വലിയൊരു ഭാഗ്യമെന്നാണ് നവ്യ പറഞ്ഞത്. സ്റ്റീഫൻ ദേവസി സംഗീതവും ആലപിച്ചു.കലാ-സാംസ്കാരിക രംഗങ്ങളിലെ നിരവധി പേരാണ് യുവം കോൺക്ലേവിൽ പങ്കെടുക്കാൻ വേദിയിൽ അണിനിരന്നിരിക്കുന്നത്.
പ്രധാനമന്ത്രി യുവജനങ്ങളോട് സംവദിക്കുന്ന യുവം പരിപാടിക്ക് യുവജനങ്ങൾ ഇരിപ്പിടങ്ങളിൽ സ്ഥാനം പിടിച്ചു കഴിഞ്ഞു. ആറ് മണിക്കാണ് പരിപാടി ആരംഭിക്കുക. പതിനേഴിയും മുപ്പത്തിയഞ്ചിനും ഇടയിൽ പ്രായമുള്ള യുവജനങ്ങളാണ് പരിപാടിൽ പങ്കെടുക്കുക.
















Comments