മാരുതി സുസുക്കിയുൂടെ പുത്തൻ കോംപാക്റ്റ് എസ്.യു.വിയായ ഫ്രോൻക്സ് (Fronx) വിപണിയിലെത്തി. ആകർഷകമായ പത്ത് നിറഭേദങ്ങളിൽ ഫ്രോൻക്സ് ലഭ്യമാണ്.. 1.2 ലിറ്റർ എൻജിന് സിഗ്മ 5 എം.ടി., ഡെൽറ്റ 5 എം.ടി തുടങ്ങി ഡെൽറ്റ പ്ലസ് എ.ജി.എസ് വരെ 5 വേരിയന്റുകളുണ്ട്. പ്രാരംഭ എക്സ്ഷോറൂം വില 7.46 ലക്ഷം രൂപയാണ്. ഉയർന്ന മോഡലിന്റെ എക്സ്ഷോറൂം വില ഏകദേശം 9.27 ലക്ഷം രൂപയാണ്. 1.0 ലിറ്റർ എൻജിനുള്ളത് ഡെൽറ്റ പ്ലസ് 5 എം.ടി മുതൽ ആൽഫ ഡ്യുവൽടോൺ എ.ടി വരെ ഏഴ് വേരിയന്റുകൾ. പ്രാരംഭവില 9.72 ലക്ഷം രൂപ. ഉയർന്ന മോഡലിന്റെ എക്സ്ഷോറൂം വില 13.13 ലക്ഷം രൂപ.
നെക്സ ഷോറൂം ശൃംഖലകളിലൂടെ വിൽപ്പന നടത്തുന്ന ഫ്രോൻക്‌സിന് സ്പോർട്ടീ ഭാവമുണ്ട്. വീതിയേറിയ ആകർകമായ ബാണറ്റ്, വലിയ വീൽ ആർച്ചുകൾ, റൂഫ് റെയിലുകൾ തുടങ്ങി എയറോഡൈനാമിക് ലുക്കുമായാണ് ഫ്രോൻക്സിന്റെ കടന്നുവരവ്. ഫ്രോൻക്സിന് രണ്ട് എൻജിൻ വകഭേദങ്ങളാണുള്ളത്. 5,500 ആർ.പി.എമ്മിൽ 100 പി.എസ് കരുത്തുള്ളതാണ് പുതിയ 1.0 ലിറ്റർ, കെ-സീരീസ് ടർബോ ബൂസ്റ്റർജെറ്റ് ഡയറക്ട് ഇൻജക്ഷൻ എൻജിൻ. ഇതിനൊപ്പം മാരുതി പ്രോഗ്രസീവ് സ്മാർട്ട് ഹൈബ്രിഡ് സംവിധാനവും നൽകിയിരിക്കുന്നു. 5-സ്പീഡ് മാനുവൽ, 6-സ്പീഡ് ഓട്ടോമാറ്റിക് ട്രാൻസ്മിഷൻ ഗിയർ സംവിധാനങ്ങളാണ് ഇതിന് നൽകിയിരിക്കുന്നത്.
6,000 ആർ.പി.എമ്മിൽ 89.7 പി.എസ് കരുത്തുള്ളതാണ് അഡ്വാൻസ്ഡ് 1.2 ലിറ്റർ, കെ-സീരീസ് ഡ്യുവൽജെറ്റ്, ഡ്യുവൽ വി.വി.ടി എൻജിൻ. 5-സ്പീഡ് മാനുവൽ, 5-സ്പീഡ് എ.ജി.എസ് ട്രാൻസ്മിഷൻ സംവിധാനമാണ് ഈ എൻജിനൊപ്പമുള്ളത്. ഐഡിൽ സ്റ്റാർട്ട്/സ്റ്റോപ്പ് ടെക്നോളജി ഈ എൻജിന്റെ മികവാണ്.
സുരക്ഷയ്‌ക്ക് മുന്തിയ പരിഗണനയാണ് പുത്തൻ കോേപാക്റ്റ് എസ് യു വിയിൽ നൽകിയിരിക്കുന്നത്. 3-പോയിന്റ് ഇ.എൽ.ആർ സീറ്റ് ബെൽറ്റുകൾ, ഹിൽ ഹോൾഡ് അസിസ്റ്റോട് കൂടിയ ഇ.എസ്.പി., ഇ.ബി.ഡിയോട് കൂടിയ എ.ബി.എസ്., ഐസോഫിക്സ് ചൈൽഡ് സീറ്റ് എന്നിങ്ങനെ നിരവധി സുരക്ഷാ ഫീച്ചറുകളും ഫ്രോൻക്സിൽ ഉൾക്കൊള്ളിച്ചിട്ടുണ്ട്.
















Comments