കേരളത്തിന്റെ കാത്തിരിപ്പിന് ഇന്ന് വിരാമം ആകുകയാണ്. സംസ്ഥാനത്തിന് കേന്ദ്ര നൽകിയ മധുര സമ്മാനം നാടിന് സമർപ്പിക്കാൻ പ്രധാനസേവകൻ ഇന്ന് കേരള മണ്ണിൽ എത്തിച്ചേരുകയാണ്. ലക്ഷക്കണക്കിന് ആളുകളാകും വന്ദേ ഭാരതിന്റെ ഉദ്ഘാടന പരിപാടിയിൽ പങ്കെടുക്കുന്നതിനും കന്നിയാത്ര ചെയ്യാനും എത്തുക. സെൻട്രൽ റെയിൽവേ സ്റ്റേഷനിൽ രാവിലെ 10.30-നാണ് ഫ്‌ളാഗ് ഓഫ് ചടങ്ങ്.
വന്ദേ ഭാരതിന് പച്ചക്കൊടി വീശുന്നതിന് മുൻപ് പ്രധാനമന്ത്രി വിദ്യാർത്ഥികളുമായി കൂടിക്കാഴ്ച നടത്തും. 10.20-നാണ് വിവിധ രംഗങ്ങളിൽ കഴിവ് തെളിയിച്ച വിദ്യാർത്ഥികളുമായി ട്രെയിനിൽ സംവദിക്കുന്നത്. ലോക്കോ പൈലറ്റുമാരുമായും അദ്ദേഹം സംസാരിക്കും. വിവിധ സ്റ്റേഷനുകളിൽ നിന്നായി 1,000 വിദ്യാർത്ഥികൾ സൗജന്യ യാത്ര നടത്തും.
കന്നിയാത്രയിൽ മുഴുവൻ സമയവും 1,000 യാത്രക്കാരുണ്ടാകും. 200 മാദ്ധ്യമ പ്രവർത്തകരും റെയിൽ ഫാൻസിൽ പെട്ട് നൂറോളം പേരും യാത്രയിൽ പങ്കെടുക്കും. 25 അംഗ ഉദ്യോഗസ്ഥരും 25 റെയിൽവേ പോലീസും യാത്രയിലുണ്ടാകും. എല്ലാ എംപിമാരെയും എംഎൽഎമാരെയും യാത്രയ്‌ക്ക് ക്ഷണിച്ചിട്ടുണ്ടെനന് റെയിൽവേ അറിയിച്ചു. ഇന്നത്തെ യാത്രയിൽ 14 സ്‌റ്റോപ്പുണ്ട് എല്ലായിടത്തും ട്രെയിനെ വരവേൽക്കും. ഫ്‌ളാഷ് മോബ് ഉൾപ്പെടെയുളള പ്രചരണ പരിപാടികളും സംഘടിപ്പിച്ചുണ്ട്.
തിരുവനന്തപുരം സെൻട്രലിൽ നിന്ന് രാവിലെ 10.30-ന് പുറപ്പെടും. കൊല്ലം-11.29, കായംകുളം- 12.07, ചെങ്ങന്നൂർ- 12.29, തിരുവല്ല- 12.40, കോട്ടയം-. 1.35, എറണാകുളം ടൗൺ-2.42, ചാലക്കുടി- 3.25, ഷൊർണൂർ-4.39, തിരൂർ-5.36, കോഴിക്കോട്- 6.33, തലശേരി- 7.44, കണ്ണൂർ -8.01, പയ്യന്നൂർ- 8.23, കാസർകോട്-9.15 എന്നിങ്ങനെയാണ് സമയക്രമം.
വന്ദേ ഭാരത് ട്രെയിനിൽ ചുരുങ്ങിയ യാത്രാടിക്കറ്റിനൊപ്പം ലഭിക്കുന്നത് 65 രൂപയുടെ ഭക്ഷണം. മുഴുവൻ സമയ യാത്രക്കാരന് 350 രൂപയുടെ ആഹാരം കിട്ടും. ഭക്ഷണം ഉൾപ്പെടുത്താതെയും ടിക്കറ്റ് എടുക്കാം. ദീർഘയാത്രയായ കാസർകോട്-തിരുവനന്തപുരം റൂട്ടിൽ ചെയർ കാറിൽ 290 രൂപയുടെ ഭക്ഷണം ഐആർടിസി നൽകും. എക്‌സിക്യൂട്ടീവ് ക്ലാസിൽ ഇതിന് 350 രൂപ വരും. ഇതിൽ ജ്യൂസ് അടക്കമുള്ള മെനു അധികമുണ്ടാകും. ചെയർകാറിൽ ചുരുങ്ങിയ ദൂരത്തെ യാത്രയ്‌ക്ക് 65 രൂപയുടെയും എക്‌സിക്യൂട്ടീവ് ക്ലാസിൽ 105 രൂപയുടെയും ആഹാ.രം നൽകും. മെനു പ്രഖാപിച്ചിട്ടില്ലെങ്കിലും ചെന്നൈയിൽ ഓടുന്ന വന്ദേ ഭാരതിന് തുല്യമായിരിക്കും.
















Comments