ഡെറാഡൂൺ: കേദാർനാഥ് ധാമിന്റെ വാതിലുകൾ തീർത്ഥാടകർക്കായി തുറന്നുകൊടുത്തു. ആർത്തിരമ്പി ഭക്തജനങ്ങൾ ധാമിലേക്ക് കടന്നു. ശ്ലോകങ്ങൾക്കും മന്ത്രോചാരണങ്ങൾക്കുമിടയിൽ രാവിലെ 6.15-നാണ് ധാമിന്റെ വാതിലുകൾ തുറന്നത്. വാതിലുകൾ തുറക്കുന്നതിന് മുന്നോടിയായി ശിവഭഗവാന്റെ ഇരിപ്പിടം 20 ക്വിന്റൽ പൂക്കൾ കൊണ്ട് അലങ്കരിച്ചു. കേദർ ബാബയുടെ പഞ്ചമുഖ വിഗ്രഹം അലങ്കരിച്ച് ഭോഗ നിവേദ്യവും പൂജയും നടന്നു.
വാതിലുകൾ തുറന്നയുടൻ കേദാർനാഥിന്റെ ശ്രീകോവിൽ ഭോലെ ബാബയുടെ പ്രാർത്ഥന മന്ത്രങ്ങളാൽ മുഴങ്ങി. നിരവധി ഭക്തരാണ് കേദാർനാഥ് ധാമിൽ സന്നിഹിതരായത്. രാജ്യത്തെ ഏറ്റവും പവിത്രമായ തീർത്ഥാടന കേന്ദ്രങ്ങളിലൊന്നാണ് കേദർനാഥ് ധാം. ഏപ്രിൽ 17-ന് രാവിലെ 6.10-ന് ബദരിനാഥ് ധാമിന്റെ വാതിലുകൾ തീർത്ഥാടകർക്കായി തുറക്കും.
അതേസമയം, തീർത്ഥാടന പാതയിൽ കനത്ത മഞ്ഞുവീഴ്ച തുടരുന്നതിനാൽ കാലാവസ്ഥാ വകുപ്പ് ജാഗ്രതാ നിർദ്ദേശങ്ങൾ പുറപ്പെടുവിച്ചിട്ടുണ്ട്. പ്രതികൂല കാലാവസ്ഥയുടെ മുന്നറിയിപ്പ് കണക്കിലെടുത്ത് കേദാർനാഥ് ധാം യാത്രയ്‌ക്കുള്ള തീർഥാടകരുടെ രജിസ്‌ട്രേഷൻ സർക്കാർ താത്കാലികമായി നിർത്തിവച്ചിരിക്കുകയാണ്. ശനിയാഴ്ചയാണ് ഹരിദ്വാറിൽ നിന്ന് തീർഥാടകരുടെ ആദ്യ സംഘം ചാർ ധാം യാത്രയ്‌ക്കായി പുറപ്പെട്ടത്. അക്ഷയതൃതീയ ദിനത്തിൽ യമുനോത്രി ധാമിൽ നിന്നായിരുന്നു യാത്ര ആരംഭിച്ചത്.
















Comments