ബോളിവുഡ്താരം അമിതാഭ് ബച്ചന്റെ ഇഷ്ടപ്പെടാത്ത ചിത്രങ്ങൾ വെളിപ്പെടുത്തി നടി രോഹിണി ഹട്ടങ്കടി. 1989-ൽ പുറത്തിറങ്ങിയ തൂഫാൻ, ജാദുഗർ എന്നീ ചിത്രങ്ങളെ പറ്റിയാണ് രോഹിണി വെളിപ്പെടുത്തിയത്. അടുത്തിടെ നൽകിയ ഒരു അഭിമുഖത്തിലാണ് താരം വെളിപ്പെടുത്തൽ നടത്തിയത്.
അഭിമുഖത്തിൽ ഇഷ്ടപ്പെടാത്ത ചിത്രങ്ങൾ തിരഞ്ഞെടുക്കാൻ ആവശ്യപ്പെട്ടപ്പോഴായിരുന്നു രോഹിണി ഹട്ടങ്കടി ഈ ചിത്രങ്ങളെ പറ്റി തുറന്നുപറഞ്ഞത്. ഈ രണ്ട് ചിത്രങ്ങളിൽ അമിതാ ബച്ചൻ എങ്ങനെ അഭിനയിച്ചുവെന്നും അതിൽ തനിക്ക് അത്ഭുതം തോന്നിയിട്ടുണ്ട്. പക്ഷെ അദ്ദേഹത്തോട് ഇത് നേരിട്ട് പറഞ്ഞിട്ടില്ലെന്നും രോഹിണി ഹട്ടങ്കടി പറഞ്ഞു. ജാദുഗറിനെ പറ്റി കൂടുതൽ ചോദിച്ചപ്പോൾ ആ ചിത്രത്തിൽ എന്താണ് നടക്കുന്നത് എന്നതിനെ പറ്റി ധാരണയില്ലെന്ന് അവർ പറഞ്ഞു. ബിഗ് ബി ചിത്രത്തെ അവർ പ്രശംസിച്ചു. ആലാപ് എന്ന ചിത്രത്തെ പറ്റിയും അവർ പരാമർശിച്ചു. ഈ ചിത്രം അധികം ഓടിയില്ലെങ്കിലും ചലച്ചിത്രം വ്യത്യസ്തമായിരുന്നുവെന്ന് രോഹിണി ഹട്ടങ്കടി പറഞ്ഞു. അമിതാ ബച്ചൻ തികച്ചും വ്യത്യസ്തമായ അഭിനയമായിരുന്നു ഈ സിനിമയിൽ കാഴ്‌ച്ചവെച്ചത് എന്ന് രോഹിണി ഹട്ടങ്കടി തുറന്ന് പറഞ്ഞു.
ഷഹെൻഷാ, അഗ്‌നിപഥ് തുടങ്ങിയ ചിത്രങ്ങളിൽ അമിതാ ബച്ചനും രോഹിണി ഹട്ടങ്കടിയും ഒരുമിച്ച് അഭിനയിച്ചിരുന്നു. അമിത് ബച്ചന്റെ അമ്മയായാണ് ഈ ചിത്രങ്ങളിൽ രോഹിണി ഹട്ടങ്കടി വേഷമിട്ടത്.
Comments