എറണാകുളം: പ്രധാനമന്ത്രി ഭയങ്കര ഇഷ്ടമാണെന്ന് നടി ലക്ഷ്മി പ്രിയ. തനിക്ക് മാത്രമല്ല മകൾക്കും നരേന്ദ്രമോദിയെ പെരുത്ത ഇഷ്ടമാണെന്ന് താരം പറഞ്ഞു. കഴിഞ്ഞ ദിവസം യുവം പരിപാടിയിൽ മോദിയെ കാണാൻ എത്തിയതിനിടയിലാണ് നടി ഇക്കാര്യം പറഞ്ഞത്. മാദ്ധ്യമങ്ങളോട് മോദിയെ ഭയങ്കര ഇഷ്ടം,ലവ് യു മോദി എന്നാണ് നടി ലക്ഷ്മി പ്രിയ പറഞ്ഞത്.
കഴിഞ്ഞ ദിവസത്തെ യുവം പരിപാടി വേദിയിലെ ഒരു പ്രധാന ആകർഷണം യുവ താരനിരയായിരുന്നു. ഉണ്ണി മുകുന്ദൻ, അപർണ്ണ ബാലമുരളി, നവ്യ നായർ, വിജയ് യേശുദാസ്, ഹരി ശങ്കർ എന്നിവർ കൂടാതെ അനിൽ ആൻ റണി, കുഞ്ഞോൾ മാഷ്, പാർലമെന്റിൽ പ്രസംഗം നടത്തി വൈറലായ അനുഷ, തേജ്വസി സൂര്യ, കേരളത്തിലെ ആദ്യ ട്രാൻസ്ജൻഡർ ഡോക്ടറായ പ്രിയ, എന്നിവർ സംവാദ പരിപാടിയിൽ മോദിയോടൊപ്പം വേദി പങ്കിട്ടത്.
പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുക്കുന്ന യുവം- 2023 വേദിയിൽ സിനിമാ താരം നവ്യാനായർ നൃത്ത ചുവടുവെച്ചിരുന്നു. പ്രധാനമന്ത്രി എത്തുന്ന വേദിയിൽ നൃത്തം അവതരിപ്പിക്കാൻ കഴിഞ്ഞത് ജീവിത്തിലെ തന്നെ വലിയൊരു ഭാഗ്യമെന്നാണ് നവ്യ പറഞ്ഞത്. സ്റ്റീഫൻ ദേവസി സംഗീതവും ആലപിച്ചു.
















Comments