ഭോപ്പാൽ: സംസ്ഥാനത്തെ ക്ഷേത്രഭൂമിയുടെ ക്രയവിക്രയത്തിന് പൂജാരിമാർക്ക് അവകാശമുണ്ടെന്ന് മദ്ധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാൻ. പരശുരാമ ജയന്തി ദിനത്തോടനുബന്ധിച്ച് നടന്ന പരിപാടിയിൽ സംസാരിക്കുന്നതിനിടെയാണ് മുഖ്യമന്ത്രി ചൗഹാൻ ഇക്കാര്യം അറിയിച്ചത്.
‘സംസ്ഥാനത്ത് ക്ഷേത്രങ്ങളുടെ പ്രവർത്തനത്തിന് സർക്കാരിന് യാതൊരു നിയന്ത്രണവും ഉണ്ടാകില്ല. ക്ഷേത്രത്തിനോട് ചേർന്നുള്ള ഭൂമി ലേലം ചെയ്യാൻ ഇനി കളക്ടർമാർക്ക് അവകാശമില്ല. ക്ഷേത്രങ്ങളുമായി ബന്ധപ്പെട്ട പൂജാരിമാർക്ക് ഇനി ഭൂമി ലേലം ചെയ്യാനും മറ്റ് ക്രയവിക്രയത്തിനും പൂർണ അവകാശമുണ്ട്’ എന്നും മുഖ്യമന്ത്രി പറഞ്ഞു.
Comments