എറണാകുളം: ഇന്നലെ കൊച്ചിയിൽ നടന്ന യുവം 2023 പരിപാടിയിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയ്‌ക്ക് സമ്മാനിച്ച കഥകളി ചിത്രം വരച്ചത് തൃപ്പൂണിത്തുറ സ്വദേശിനി രമ്യ വി മേനോൻ. ചിത്രം വരയ്‌ക്കാൻ സാധിച്ചതിന്റെ സന്തോഷത്തിലാണ് രമ്യ. മൂന്ന് കഥകളി വേഷം ഉൾപ്പെടുന്ന ചിത്രം ഒരാഴ്ചയോളമെടുത്താണ് രമ്യ വരച്ചത്.
മൂന്ന് അടി വീതിയും മൂന്നരയടി ഉയരവുമാണ് ചിത്രത്തിനുള്ളത്. അക്രിലിക് പെയിന്റിലാണ് ചിത്രം വരച്ചിരിക്കുന്നത്. ചുമർ ചിത്രങ്ങളും കഥകളിയും തെയ്യവുമെല്ലാം സ്ഥിരമായി വരയ്‌ക്കാറുള്ള മിടുക്കിയാണ് രമ്യ. പ്രധാനമന്ത്രിയ്‌ക്ക് സമർപ്പിച്ച ചിത്രം വരയ്ക്കാൻ സാധിച്ചത് തനിക്ക് ലഭിച്ച ഭാഗ്യമാണെന്ന് രമ്യ പറഞ്ഞു. വടക്കേക്കോട്ട കാർത്തിക വാരനാട്ട് വീട്ടിൽ വേണുഗോപാലന്റെയും ജയന്തിയുടെയും മകളാണ് രമ്യ. യുവമോർച്ച സംസ്ഥാന അദ്ധ്യക്ഷൻ പ്രഫുൽ കൃഷ്ണനാണ് ചിത്രം പ്രധാനമന്ത്രിയ്‌ക്ക് സമർപ്പിച്ചത്.
















Comments