തിരുവനന്തപുരം: സ്വാതന്ത്ര്യത്തിന് ശേഷം ലോക നിലവാരമുള്ള റെയിൽവേ സംവിധാനം ലഭിക്കുന്നത് ഇപ്പോൾ മാത്രമാണെന്ന് സന്തോഷ് ജോർജ് കുളങ്ങര. നിലവിലെ റെയിൽവേ സംവിധാനങ്ങളിൽ ഉയർന്ന നിലവാരമുള്ളതാണ് വന്ദേ ഭാരത് സന്തോഷ് ജോർജ് കുളങ്ങര പറഞ്ഞു. വന്ദേ ഭാരതിനെ കുറിച്ച് മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘ലോക നിലവാരത്തിലുള്ള ട്രെയിനുകൾ ഉണ്ടാവുന്നത് ടൂറിസത്തിന്റെ വളർച്ചയുടെ ആദ്യ പടി തന്നെയാണ്. സ്വാതന്ത്ര്യം കിട്ടി ഇത്രയും വർഷം കഴിഞ്ഞിട്ടും ഇപ്പോഴാണ് ലോക നിലവാരത്തിലുള്ള റെയിൽവേ സംവിധാനങ്ങൾ രൂപപ്പെടുന്നത്. ഇപ്പോൾ അത് ഉണ്ടായതിൽ സന്തോഷമുണ്ട്. വന്ദേ ഭാരത് റെയിൽവേ സംവിധാനത്തിന്റെ അപ്ഗ്രഡേഷൻ ആണ്. ഇപ്പൊ ഉള്ള റെയിൽവേ സംവിധാനത്തിലൂടെ ഓടാൻ കഴിയുന്ന ആധുനികമായ ട്രെയിനാണ് വന്ദേ ഭാരത്’- സന്തോഷ് ജോർജ് കുളങ്ങര പറഞ്ഞു.
അതേസമയം, കേരളത്തിലെ 34 സ്റ്റേഷനുകൾ ലോകോത്തര നിലവാരത്തിലെത്തിക്കുമെന്ന് കേന്ദ്ര റെയിൽവേ വകുപ്പ് മന്ത്രി അശ്വിനി വൈഷ്ണവ് പറഞ്ഞു. കേരളത്തിൽ വന്ദേ മെട്രോയും വന്ദേ ഭാരത് സ്ലീപ്പറും ഉടൻ വരുമെന്ന് അദ്ദേഹം വ്യക്തമാക്കിയിരുന്നു.
















Comments