മുംബൈ: മുബൈയിൽ പുതിയതായി മൂന്ന് ആഢംബര വീടുകൾ സ്വന്തമാക്കി ആലിയ ഭട്ട്. മുംബൈയിലെ ബാന്ദ്രയിലാണ് പുതിയ വീടുകൾ സ്വന്തമാക്കിയത്. മുംബൈയിലെ ബാന്ദ്രയിലാണ് പുതിയ വീടുകൾ സ്വന്തമാക്കിയിരിക്കുന്നത്. ചെറിയ ഇടവേളകളിലാണ് ആലിയ വീടുകൾ സ്വന്തമാക്കിയത്.
ആദ്യം വാങ്ങിയ ബാന്ദ്രയിലെ പാലി ഹിൽസിലെ പ്രീമിയം റെസിഡൻഷ്യൽ അപ്പാർട്ട്‌മെന്റിന് ഏകദേശം 37.80 കോടി രൂപയാണ് വില. ഇത് കൂടാതെയാണ് നടി തന്റെ സഹോദരി ഷഹീൻ ഭട്ടിന് വേണ്ടി രണ്ട് പുതിയ അപ്പാർട്ട്‌മെന്റുകൾ കൂടി വാങ്ങിയത്. 7.68 കോടി രൂപ മുടക്കിയാണ് ആലിയ സഹോദരിക്കായി രണ്ട് അപ്പാർട്ട്‌മെന്റുകൾ സ്വന്തമാക്കിയത്. മുംബൈയിലെ ജുഹുവിലുള്ള ജിജി അപ്പാർട്ട്മെൻറിലെ 2,086.75 ചതുരശ്ര അടി വിസ്തീർണമുള്ള രണ്ട് ഫ്‌ലാറ്റുകളാണ് ആലിയ വാങ്ങിയത്. ഏപ്രിൽ 10നായിരുന്നു പുതിയ വീടുകളുടെ രജിസ്‌ട്രേഷൻ നടന്നത്.
ഒരു ചെറിയ ഇടവേളക്ക് ശേഷം ആലിയ ഭട്ട് വീണ്ടും അഭിനയത്തിൽ സജീവമാകാനൊരുങ്ങുകയാണ്. രൺവീർ സിങ്ങിനോടൊപ്പമുള്ള റോക്കി ഔർ റാണി കി പ്രേം കഹാനിയിലാണ് ആലിയ ഭട്ട് രണ്ടാം വരവിൽ ആദ്യമായി അഭിനയിക്കുന്നത്. കരൺ ജോഹറാണ് ചിത്രം സംവിധാനം ചെയ്യുന്നത്.
Comments