കോഴിക്കോട്: മാമുക്കോയയുടെ നിര്യാണത്തിൽ അനുശോചനം അറിയിച്ച് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രൻ.
ചിരിപ്പിച്ചും ചിന്തിപ്പിച്ചും തന്റെത് മാത്രമായ ശൈലിയിലൂടെ മലയാളിയുടെ മനസിൽ ചിരപ്രതിഷ്ഠ നേടിയ മാമുക്കോയയുടെ വേർപാട് നികത്താനാവാത്ത നഷ്ടമാണെന്ന് കെ. സുരേന്ദ്രൻ പറഞ്ഞു. മലയാളത്തിന്റെ കലാ സാംസ്‌കാരിക മേഖലയ്ക്ക് വലിയ ശൂന്യതയാണെന്നും അദ്ദേഹം പ്രതികരിച്ചു.
‘ചിരിപ്പിച്ചും ചിന്തിപ്പിച്ചും തന്റെത് മാത്രമായ ശൈലിയിലൂടെ മലയാളിയുടെ മനസിൽ ചിരപ്രതിഷ്ഠ നേടിയ മാമുക്കോയയുടെ വേർപാട് നികത്താനാവാത്ത നഷ്ടം. സിനിമയുടെ വെള്ളി വെളിച്ചത്തിനപ്പുറം സാധാരണക്കാരനായ കോഴിക്കോട്ടുകാരനും സാംസ്കാരിക സാമൂഹിക പ്രവർത്തകനുമായി അദ്ദേഹം പൊതു ഇടങ്ങളിൽ നിറഞ്ഞു നിന്നു. നാടകത്തിലൂടെ അഭിനയ ലോകത്തെത്തിയ മാമുക്കോയ സിനിമയിലെ സ്വാഭാവിക ഹാസ്യത്തിലൂടെ മലയാളിയുടെ മനസിൽ ഇടം നേടി.നാനൂറിൽ അധികം സിനിമയിൽ വേഷമിട്ട അദ്ദേഹം കരുത്തുറ്റ കഥാപാത്രങ്ങളും അവതരിപ്പിച്ചിട്ടുണ്ട്. മലയാളത്തിന്റെ കലാ സാംസ്‌കാരിക മേഖലയ്ക്ക് വലിയ ശൂന്യതയാണ് മാമുക്കോയയുടെ നിര്യാണത്തിലൂടെ ഉണ്ടാവുന്നത്. കുടുംബാംഗങ്ങലുടെയും സുഹൃത്തുക്കളുടെയും ദുഃഖത്തിൽ പങ്കു ചേരുന്നു.’- കെ. സുരേന്ദ്രൻ പറഞ്ഞു.
ഹൃദയഘാതവും തലച്ചോറിലുണ്ടായ രക്തസ്രാവം മൂലം ഉച്ചയോടെയാണ് താരം മരണമടഞ്ഞത്. മലപ്പുറം കാളികാവിൽ ഫുട്‌ബോൾ മത്സരം ഉദ്ഘാടനം ചെയ്യുന്നതിനിടെ കുഴഞ്ഞു വീണതിന് പിന്നാലെയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. തുടർന്ന് വണ്ടൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. തുടർന്ന് നില വഷളയതോടെ കോഴിക്കോട് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.
















Comments