ടെഹ്‌റാൻ: ഇറാനിയൻ പുരോഹിതൻ സായുധ ആക്രമണത്തിൽ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. ആയത്തുള്ള അബ്ബാസ് അലി സുലൈമാനി(75) ആണ് കൊല്ലപ്പെട്ടത്. ഇന്ന് രാവിലെ വടക്കൻ പ്രവിശ്യയായ മസന്ദരനിലെ ബബോൾസറിലായിരുന്നു സംഭവം നടന്നത്.
സംഭവത്തെ തുടർന്ന് അക്രമിയും അറസ്റ്റിലായിട്ടുണ്ട് എന്ന വിവരം ലഭിച്ചിട്ടുണ്ട്. രാജ്യത്തെ പരമോന്നത നേതാവിനെ തിരഞ്ഞെടുക്കുന്ന വിദഗ്ധരുടെ അസംബ്ലിയിലെ അംഗമാണ് കൊല്ലപ്പെട്ട പുരോഹിതൻ.
കഴിഞ്ഞ ഏപ്രിലിൽ, വടക്കുകിഴക്കൻ മഷാദിൽ ജിഹാദികൾ എന്ന് സംശയിക്കുന്നവരുടെ ആക്രമണം രണ്ട് പുരോഹിതരുടെ മരണത്തിന് ഇടയാക്കിയിരുന്നു. ഈ സംഭവത്തിൽ ഒരാൾക്ക് പരിക്കേൽക്കുകയും ചെയ്തു.
















Comments