ഗായകനായി മലയാള സിനിമയിലെത്തി പിന്നീട് നടനായും സംവിധായകനായും തിളങ്ങിയ താരമാണ് വിനീത് ശ്രീനിവാസൻ. സോഷ്യൽ മീഡിയയിലും വിനീത് സജീവമാണ്. താരം തന്റെ സോഷ്യൽ മീഡിയ പങ്കുവയ്‌ക്കുന്ന പോസ്റ്റുകൾ എല്ലാം ശ്രദ്ദേയവുമാണ്. ഇപ്പോഴിതാ മകൻ വിഹാൻ ആദ്യമായി അയച്ച മെസേജിന്റെ സ്‌ക്രീൻ ഷോട്ട് പങ്കുവെച്ചിരിക്കുകയാണ് വിനീത്.
വിനിത് ഭാര്യ വിവ്യയ്‌ക്ക് വാഡ്‌സാപ്പിൽ അയച്ച മെസേജിന് മകൻ നൽകിയ മറുപടിയുടെ സ്‌ക്രീൻ ഷോട്ടാണ് താരം പങ്കുവെച്ചിരിക്കുന്നത്. കോഴിക്കോട് വിമാനം ഇറങ്ങിയെന്ന് വിനീത് അയച്ച സന്ദേശത്തിനുള്ള മറുപടി ആയി ‘വിനീത്, നിത്യ ഒകെ ആണ് വിശ്രമിക്കുകയാണ്’ എന്ന സന്ദേശമാണ് മകൻ അയച്ചത്.
തന്റെ മെസേജിന് വളരെപ്പെട്ടെന്നാണ് മറുപടി വന്നത്. പിന്നെയാണ് ഈ മെസേജ് ദിവ്യയല്ല മകൻ വിഹാൻ ആണ് അയച്ചതെന്ന് മനസിലായതെന്നും പോസ്റ്റിന് താഴെ താരം കുറിച്ചിട്ടുണ്ട്. വിനീതിന്റെ ഭാര്യ ദിവ്യയെ വീട്ടിൽ നിത്യ എന്നാണ് വിളിക്കുന്നത് ഇക്കാര്യവും അദ്ദേഹം കുറിപ്പിൽ പറയുന്നുണ്ട്.
















Comments