ന്യൂഡൽഹി: പുതിയ സർക്കാർ മെഡിക്കൽ നേഴ്‌സിംങ് കോളേജുകൾ സ്ഥാപിക്കുന്നതിന് കേന്ദ്രമന്ത്രിസഭാ അംഗീകാരം നൽകി. 1570- കോടിരൂപ ചിലവിൽ 157നഴ്‌സിംഗ് കോളേജ് സ്ഥാപിക്കാനാണ് തീരുമാനം. വരുന്ന രണ്ട് വർഷത്തിനുള്ളിൽ കോളേജുകൾ സ്ഥാപിക്കുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി മൻസുഖ് മാണ്ഡവ്യ പറഞ്ഞു.
രാജ്യത്ത് 15,700 നഴ്‌സിംഗ് ബിരുദധാരികളെ പ്രതിവർഷം സൃഷ്ടിക്കാൻ പ്രാപ്തമാക്കുന്ന ഈ തീരുമാനത്തെ പറ്റി കേന്ദ്രമന്ത്രിസഭാ യോഗത്തിന് ശേഷമാണ് ആരോഗ്യമന്ത്രി അറിയിച്ചത്. ഗുണനിലവാരമുള്ളതും, താങ്ങാനാവുന്നതും, തുല്യമായതുമായ നഴ്‌സിംഗ് വിദ്യാഭ്യാസം ഉറപ്പാക്കുകയാണ് ഇതിന്റെ ലക്ഷ്യം. നിലവിലുള്ള അടിസ്ഥാനസൗകര്യങ്ങളെ പരമാവധി ഉപയോഗപ്പെടുത്തും. മെഡിക്കൽ ഉപകരണ മേഖലയ്‌ക്കുള്ള നയം മന്ത്രിസഭ അംഗീകരിച്ചതായും മന്ത്രി അറിയിച്ചു.
















Comments