പൊതുവായി ഉപയോഗിക്കുന്ന ചില വാക്കുകളെ അറിവില്ലായ്മ കൊണ്ട് തെറ്റായി ഉച്ചരിക്കുന്ന സംഭവങ്ങൾ സാധാരണമാണ്. വളരെ വൈകിയാണെങ്കിലും ചില വാക്കുകളുടെ യാഥാർത്ഥ ഉച്ചാരണം നാം തിരിച്ചറിയുകയും പിന്നീട് ശരിയായി ഉച്ചരിക്കാൻ തുടങ്ങുകയും ചെയ്യും. അത്തരത്തിൽ പതിവായി നാം തെറ്റായി ഉച്ചരിക്കാറുള്ള ഒരു വാക്കിനെക്കുറിച്ചറിയാം.
കാറുകൾ ഉപയോഗിക്കുന്നവരും കാറുകൾ ഇഷ്ടപ്പെടുന്നവരും എന്തിനേറെ പറയുന്നു കാറുകളോട് യാതൊരു താത്പര്യവുമില്ലാത്തവർ പോലും BMW എന്ന ബ്രാൻഡിനെക്കുറിച്ച് ഒരിക്കലെങ്കിലും കേട്ടിരിക്കും. ആഡംബര കാറുകൾ വിൽക്കുന്ന ജർമ്മൻ കാർ ബ്രാൻഡാണത്. എന്നാൽ ഭൂരിപക്ഷമാളുകളും ഇതിനെ ബീ-യെം-ഡബ്ല്യൂ എന്നാണ് ഉച്ചരിക്കാറുള്ളത്. പക്ഷെ അങ്ങനെയല്ല അതിന്റെ ഉച്ചാരണമെന്നതാണ് ഞെട്ടിക്കുന്ന വസ്തുത.
Bayerische Motoren Werke AG എന്നതാണ് BMW ന്റെ പൂർണരൂപം. ഇത് വായിക്കാനും പറയാനും പ്രയാസമായതിനാലും ജർമ്മൻ ഭാഷ കടുകട്ടിയായതിനാലുമാണ് ഭൂരിഭാഗമാളുകളും ഇതിനെ ചുരുക്കി പറയുന്നത്. എന്നാൽ ജർമ്മൻ ഭാഷയിൽ ചുരുക്കപ്പേരായ BMW ഉച്ചരിക്കേണ്ടത് നാം സാധാരണയായി പറയാറുള്ള വിധമല്ല. യഥാർത്ഥ ഉച്ചാരണം ഇപ്രകാരമാണ്. ബീ-യെം-വീ എന്നതാണ് BMWന്റെ ഉച്ചാരണം.
















Comments