ബൊഗോട്ട: ഇന്ത്യയുടെ കഴിവുകളും സംഭാവനകളും ലോകം അംഗീകരിക്കുന്നുവെന്ന് വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ. കൊളംബിയൻ തലസ്ഥാനമായ ബൊഗോട്ടയിൽ ഇന്ത്യൻ സമൂഹവത്തെ അഭിസംബോധന ചെയ്യവെയായിരുന്നു അദ്ദേഹത്തിന്റെ പരാമർശം.
ലോകരാജ്യങ്ങൾ എങ്ങനെ ഇന്ത്യയുടെ കഴിവും സംഭാവനകളെയും അംഗീകരിക്കുന്നു എന്നതിനെക്കുറിച്ചും കേന്ദ്രമന്ത്രി സംസാരിച്ചു. കൂടാതെ, വിദേശത്തുള്ള ഇന്ത്യക്കാരുടെ ക്ഷേമത്തിന് വേണ്ടി പ്രധാനമന്ത്രി നരേന്ദ്രമോദി നടത്തുന്ന പ്രവർത്തനങ്ങളെക്കുറിച്ചും ജയശങ്കർ പരമാർശിച്ചു. വിദേശകാര്യ മന്ത്രി ആയതിനുശേഷമുള്ള എസ്. ജയശങ്കറിന്റെ ആദ്യ കൊളംബിയൻ സന്ദർശനമാണിത്.
രാജ്യത്തെ സർക്കാർ ഉദ്യോഗസ്ഥർ, വ്യാപാരികൾ എന്നിവയുടെ ഉയർന്ന പ്രതിനിധികളുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തി. കൊളംബിയ വിദേശകാര്യ മന്ത്രി അൽവാരോ ലെയ്വ ദുറാനുമായി കൂടിക്കാഴ്ചയിൽ ഇന്ത്യയും കൊളംബിയയും തമ്മിലുള്ള ഉഭയകക്ഷി ബന്ധം കൂടുതൽ ശക്തമാക്കുന്നത് സംബന്ധിച്ചും ചർച്ച നടത്തി. ഗയാന, പനാമ, കൊളംബിയ, ഡൊമാനിക്കിന് റിപ്പബ്ലിക് എന്നീ നാല് രാജ്യങ്ങളിലാണ് ജയശങ്കർ സന്ദർശനം നടത്തുന്നത്.
Comments