പൂരത്തിന്റെ പ്രധാന ഘടകമാണ് കുടമാറ്റം. കുടമാറ്റത്തിനായുള്ള കുട നിർമ്മാണം അതിവേഗത്തിലാണ് പുരോഗമിക്കുന്നത്. എന്നാൽ കുടയിലൊളിപ്പിച്ച കൗതുകങ്ങൾ അണിയറ രഹസ്യമായി തന്നെ തുടരുകയാണ്. തിരുനമ്പാടി-പാറമേക്കാവ് വിഭാഗത്തിന്റെ സ്‌പെഷ്യൽ കുടകൾ രഹസ്യകേന്ദ്രങ്ങളിൽ നടക്കുകയാണ്. അമ്പരപ്പിന്റെ കിടിലൻ കുട ഉയരാൻ ഇനി നല് ദിവസം മാത്രമാണുള്ളത്.
പാറമേക്കാവ് വിഭാഗം തങ്ങളുടെ സ്‌പെഷ്യൽ കുടയ്‌ക്കൊപ്പം ‘രാമച്ചം ഗണപതി’ സ്‌പെഷ്യൽ കോലം ഇക്കുറി ആനപ്പുറത്തേറ്റും. രാമച്ച വേരിൽ തീർത്ത ത്രിമാന ഗണപതി രൂപമാണിത്. 18 കിലോഗ്രാം രാമച്ചം ഉപയോഗിച്ച് നിർമ്മിച്ചിരിക്കുന്ന രൂപത്തിന് അഞ്ചടിയോളം ഉയരമുണ്ട്. 13,000 രൂപയാണ് രാമച്ചം ഗണപതിയുടെ വില. അത്തരത്തിൽ ആനപ്പുറത്ത് 14 ഗണപതിമാരായിരിക്കും കയറുക. കർണാടക ബൈന്തൂരിലെ മലയാളി ദമ്പതികളായ ഗോപാലാകൃഷ്ണൻ-സിന്ധു എന്നിവരുടെ സ്ഥാപനമായ ജികെ എന്റർപ്രൈസസ് ആണ് രൂപങ്ങൾ നിർമ്മിച്ച് നൽകുക.
സർവാഭരണ വിഭൂഷിതമായ സുബ്രഹ്‌മണ്യസ്വാമിയും പീലിവിരിച്ച മയിലും പാറമേക്കാവ് വിഭാഗത്തിന്റെ സ്‌പെഷ്യൽ കുടകൡ ഒന്നാണ്. കിഴക്കുംപാട്ടുകര സമന്വയ കലാവേദിയാണ് കുട നിർമ്മിക്കുന്നത്. പ്രാകശ് കുമാർ, ശരത്, ശ്രീജു, അർജുൻ, അശ്വിൻ, അഭിഷേക് എന്നിവർ ചേർന്ന് സ്‌പെഷ്യൽ കുടയുടെ അവസാന മിനുക്ക് പണികൾ പുരോഗമിക്കുകയാണ്.
കാഴ്ചക്കാരെ അമ്പരിപ്പിക്കാനൊരുങ്ങി തൃശൂർ; 10000 മീറ്റർ തുണിയിൽ 1000 കുടകൾ; കളറാകാൻ കുടമാറ്റം
തൃശൂർ പൂരത്തിന്റെ ഭാഗമായി ആനപ്പുറത്തേറാൻ ഇത്തവണ പുലിക്കളിയുമുണ്ട്. തിരുവമ്പാടി വിഭാഗമാണ് പുലിക്കളി തീർക്കുന്നത്. നമായ്‌ക്കനാൽ പുലിക്കളി സംഘത്തിന്റെ പ്രതിനിധികളായ ഐജിത്തും ബാലുവും ചേർന്നാണ് കുടകൾ നിർമ്മിക്കുന്നത്. 14 വരയൻ പുലി കുടകളും നടുക്കൊരു വെള്ളപ്പുലി കുടയുമാണ് സ്‌പെഷ്യലായി ഒരുക്കുന്നത്. എല്ലാ കുടകൡും മകുട സ്ഥാനത്ത് പുലിമുഖങ്ങളും ഉണ്ടാകും.
















Comments