ഷിംല: ഹിമാചൽപ്രദേശ് ഷിംല ഇന്ദിരാഗാന്ധി മെഡിക്കൽ കോളേജ് ആശുപത്രിയിൽ വൻ തീപിടിത്തം. ആശുപത്രിയുടെ പുതുതായി നിർമ്മിച്ച ഒപിഡി ബ്ലോക്കിലാണ് തീപിടിത്തമുണ്ടായത്. ബ്ലോക്കിന് സമീപമുള്ള തട്ടുകടയിലാണ് തീപിടിത്തം ഉണ്ടായതെന്നും ആളപായം റിപ്പോർട്ട് ചെയ്തിട്ടില്ലെന്നും പോലീസ് അറിയിച്ചു.
തീപിടിത്തം ഉണ്ടായ ഉടൻ തന്നെ അഗ്നിശമന സേനാംഗങ്ങളും പോലീസ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി തീ നിയന്ത്രണവിധേയമാക്കി. അഗ്നി ശമനസേന സ്ഥിതിഗതികൾ വിലയിരുത്തി വരുകയാണ്. തീ ഇതുവരെയും പൂർണമായി അണയ്ക്കാൻ സാധിച്ചിട്ടില്ല. ആശുപത്രി ജീവനക്കാരും നാട്ടുകാരും ചേർന്ന് തീ അണയ്ക്കാനുള്ള ശ്രമങ്ങൾ തുടരുകയാണ്. തീപിടിത്തത്തിന് കാരണം എന്താണെന്ന് ഇതുവരെ കണ്ടെത്താനായിട്ടില്ലെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.
Comments