തിരുവനന്തപുരം: വീട്ടുമുറ്റത്ത് മദ്യവിൽപന നടത്തി. ഒരാൾ പിടിയിൽ. തിരുവനന്തപുരം കേശവപുരത്താണ് സംഭവം. മുന്തിയ ഇനം മദ്യമാണ് കച്ചവടം ചെയ്തിരുന്നത്. ബാറിന് സമാനമായി സജ്ജീകരിച്ച വാനിലായിരുന്നു മദ്യ വിൽപ്പന. അനധികൃതമായി മദ്യം സൂക്ഷിച്ചതിന് വീട്ടുടമ ഇഷാനെ എക്‌സൈസ് കസ്റ്റഡിയിലെടുത്തു.
നഗരത്തിന് സമീപത്തുള്ള വീടിന് മുറ്റത്തായിരുന്നു ആഡംബര മദ്യ വിൽപ്പന. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഇത് നടന്നു വന്നിരുന്നു. ആൾക്കൂട്ടം വർദ്ധിച്ചതോടെയാണ് പ്രദേശവാസികൾ എക്‌സൈസിന് പരാതി നൽകിയത്. എക്‌സൈസ് എത്തി വാഹനത്തിലും വീട്ടിലും പരിശോധന നടത്തി.
വീട്ടിൽ നിന്ന് 38 ലിറ്റർ ബിയറും 10 ലിറ്റർ വിദേശ മദ്യവും പിടികൂടി. അനധികൃതമായി മദ്യം സൂക്ഷിച്ചതിനും പരസ്യം നൽകി കോക്ടെയിൽ ഉണ്ടാക്കി അനധികൃതമായി വിറ്റതിനുമാണ് ഇഷാനെതിരെ കേസെടുത്തിരിക്കുന്നത്.
















Comments