കർണാടക: കൽബുറഗിയിൽ തിരഞ്ഞെടുപ്പ് റാലിക്കിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വിഷപ്പാമ്പ് എന്ന് വിളിച്ചു എന്നാൽ ആധികം വൈകാതെ തിരുത്തി പറഞ്ഞ് തടിയൂരി കോൺഗ്രസ് അദ്ധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ. താൻ പ്രധാനമന്ത്രിയെ അല്ല ഉദ്ദേശിച്ചത് ബിജെപിയെയാണ്. എന്നാണ് ഖാർഗെ തിരുത്തി പറഞ്ഞത്.
‘പ്രധാനമന്ത്രി മോദി ഒരു ‘വിഷമുള്ള പാമ്പിനെ’ പോലെയാണ്, അത് വിഷമാണോ അല്ലയോ എന്ന് നിങ്ങൾ ചിന്തിച്ചേക്കാം. പക്ഷെ നക്കിയാൽ ചത്തു’ ഖാർഗെ പറഞ്ഞു.
പ്രധാനമന്ത്രി മോദി ഒരു വിഷപ്പാമ്പിനെപ്പോലെയാണ്, നക്കിയാൽ നിങ്ങൾ ചത്തുപോകും എന്നാണ് ഖാർഗെ പറഞ്ഞത്. എന്നാൽ താൻ ബിജെപിയുടെ പ്രത്യയശാസ്ത്രത്തെ പറ്റിയാണ് പറഞ്ഞതെന്നും ഞാൻ മോദിയെ വ്യക്തിപരമായി പറഞ്ഞിട്ടില്ലെന്നും ഖാർഗെ തിരുത്തി പറയുകയായിരുന്നു.
Comments