തിരുവനന്തപുരം : കേരളത്തിലെ ഐ എസ് റിക്രൂട്ട്മെന്റിന്റെ കാണാകാഴ്‌ച്ചകളിലേയ്‌ക്ക് വെളിച്ചം വീശുന്ന വിവാദമായ ‘ദ കേരള സ്റ്റോറി’ എന്ന സിനിമയുടെ ട്രെയിലർ കഴിഞ്ഞ ദിവസമാണ് പുറത്തിറങ്ങിയത് . കേരളത്തില്‍നിന്ന് കാണാതായ സ്ത്രീകളെ മതപരിവര്‍ത്തനം നടത്തി രാജ്യത്തിനകത്തും പുറത്തും ഭീകരപ്രവര്‍ത്തനത്തിന് ഉപയോഗിക്കുന്നതാണ് ചിത്രത്തിന്റെ ഇതിവൃത്തം. ശാലിനി എന്ന ഹിന്ദു പെൺകുട്ടി ഫാത്തിമയായി മതം മാറുന്നതും ഐ എസിൽ എത്തുന്നതുമാണ് ചിത്രത്തിന്റെ ഇതിവൃത്തം . മെയ് 5 നാണ് ചിത്രം തിയേറ്ററുകളിലെത്തുക.
അതേസമയം ചിത്രത്തിനെതിരെ പ്രതിഷേധവുമായി കമ്യൂണിസ്റ്റ് നേതാക്കളും , മതമൗലികവാദികളും രംഗത്തെത്തി കഴിഞ്ഞു .ഇന്ത്യയിൽ വിശിഷ്യാ കേരളത്തിൽ ഇസ്‌ലാമിക് സ്റ്റേറ്റ് സ്ഥാപിക്കാൻ വേണ്ടി മുസ്ലിംകൾ രാഷ്‌ട്രീയമായി പണിയെടുക്കുന്നുവെന്ന വ്യാജ ആരോപണമാണ് സിനിമയുടെ ട്രെയിലറിലുള്ളതെന്നാണ് യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രറട്ടറി നേതാവ് പികെ ഫിറോസിന്റെ വിമർശനം.
ഹിന്ദുക്കളായ സ്ത്രീകളെ വശീകരിച്ചു മതം മാറ്റി കല്യാണം കഴിച്ച് തീവ്രവാദത്തിലേക്ക് കടത്തുകയും ഇക്കോലത്തിൽ കേരളത്തിൽ മുപ്പത്തിനായിരത്തിലേറെ പേരെ വഞ്ചിക്കുകയും ചെയ്തുവെന്ന ഗുരുതരമായ ആരോപണമാണ് ഇതിലുള്ളത്. ഇസ്‌ലാം മതം പോലും ഇത്തരം വശീകരണ തന്ത്രങ്ങൾ നിഷിദ്ധമായി കാണുമ്പോൾ മതാനുശാസനം അനുസരിച്ച് വിശ്വാസത്തിന്റെ ഭാഗമായി മുസ്ലിംകൾ എന്തോ പുണ്യപ്രവൃത്തി പോലെ ഇത് ചെയ്യുന്നുവെന്നു വിശ്വസിക്കാൻ ആരെങ്കിലും തയ്യാറാവുമോ?സംവിധായകനെതിരെ കേസെടുക്കണം. പ്രദർശനത്തിന് യാതൊരു കാരണവശാലും അനുമതി നൽകാൻ പാടില്ലെന്നും ഫിറോസ് ആവശ്യപ്പെടുന്നുണ്ട് .
ഇസ്ലാമിക വിരുദ്ധ നിലപാട് സ്വീകരിക്കുന്ന ഇത്തരം ചിത്രങ്ങൾ പ്രദർശനത്തിനെത്തരുതെന്നും ചിലർ പറയുന്നുണ്ട് . അതേസമയം അടുത്ത 20 വർഷത്തിനുള്ളിൽ കേരളം ഇസ്ലാമിക രാഷ്‌ട്രമായി മാറുമെന്ന മുൻ മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദന്റെ പ്രസ്താവനയും തള്ളിക്കളഞ്ഞാണ് കമ്യൂണിസ്റ്റുകാർ ഈ ചിത്രത്തെ എതിർക്കുന്നത് . കേരളം ഇത്തരത്തിൽ ഐഎസിന് പരവതാനി വിരിക്കുന്ന സംസ്ഥാനമേയല്ലെന്ന് വാദിക്കുമ്പോഴും സൗകര്യപൂർവ്വം കേരളത്തിൽ നിന്ന് സിറിയയിലേക്ക് പോയവരെ കുറിച്ച് സഖാക്കൾ മറക്കുകയും ചെയ്യുന്നു.
















Comments