ന്യൂഡൽഹി: ആറ് വയസുകാരിയെ ലൈംഗികമായി ഉപദ്രവിച്ച സംഭവത്തിൽ കാബ് ഡ്രൈവറെ അറസ്റ്റ് ചെയ്ത് പോലീസ്. ജൈത്പൂർ സ്വദേശിയായ മുഹമ്മദ് അസറാണ് (30) പിടിയിലായത്. ഇയാളുടെ സ്‌കൂൾ വാനിൽ സ്ഥിരമായി വന്നിരുന്ന പെൺകുട്ടിയെ പ്രതി പലതവണയായി പീഡിപ്പിച്ചുവെന്നാണ് കേസ്. ഷഹീൻബാഗ് പോലീസ് സ്‌റ്റേഷനിൽ പെൺകുട്ടിയുടെ അമ്മയാണ് പരാതി നൽകിയത്. തുടർന്ന് പോക്‌സോ വകുപ്പുകൾ ചുമത്തി പ്രതിയെ പിടികൂടുകയായിരുന്നു.
ഏകദേശം ഒരു വർഷത്തോളം പ്രതി പെൺകുട്ടിയെ ലൈംഗികമായി ചൂഷണം ചെയ്തുവെന്നാണ് പരാതിയിൽ പറയുന്നത്. വാനിൽ സ്‌കൂളിലേക്ക് പോകാൻ കുട്ടി താത്പര്യക്കുറവ് കാണിക്കുകയും സ്വകാര്യ ഭാഗങ്ങളിൽ വേദനയുണ്ടെന്ന് പറയുകയും ചെയ്തതോടെയാണ് സംഭവം പുറംലോകമറിഞ്ഞത്. 25ഓളം കുട്ടികൾ പ്രതിയുടെ സ്കൂൾ വാനിൽ യാത്ര ചെയ്തിരുന്നു. ഡ്രൈവറും യുവാവുമായ പ്രതിയുടെ വിവാഹം വരുന്ന മെയ് രണ്ടിന് നടക്കാനിരിക്കെയാണ് അറസ്റ്റ്.
















Comments