കോഴിയിറച്ചി ഇഷ്ടമുള്ള നിരവധി പേർ നമുക്കിടയിലുണ്ട്. വറുത്തും പൊരിച്ചും കറിവച്ചുമെല്ലാം ചിക്കൻ ആഹാരമാക്കും. വേവിച്ചതിന് ശേഷമാണ് മനുഷ്യർ മത്സ്യമാംസാദികൾ കഴിക്കാറുള്ളത്. അതുകൊണ്ട് തന്നെയാണ് ഒരു യുവാവ് ചിക്കൻ പീസ് അകത്താക്കുന്ന ചില ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ ചർച്ചയാകാൻ കാരണം.
വേവിച്ച മാംസം മാത്രം കഴിച്ച് ശീലമുള്ള നമുക്കിടയിൽ ഇങ്ങനെയും ജീവിക്കുന്നവരുണ്ടോ എന്ന ചോദ്യമാണ് ചിത്രങ്ങൾ വൈറലായതോടെ ഉയരുന്നത്. കാരണം ഈ ചിത്രത്തിൽ യുവാവ് കഴിക്കുന്നത് പച്ചമാംസമാണ്. ഒരു മാളിനുള്ളിലെ എസ്‌കലേറ്ററിൽ നിന്നുകൊണ്ട് കയ്യിലെ ബോക്‌സ് തുറന്ന് യുവാവ് ചിക്കൻ കഴിക്കുന്നതാണ് ദൃശ്യങ്ങൾ.
ഓസ്‌ട്രേലിയയിലെ ഓക്‌ലാൻഡ് പാർക്കിലുള്ള വെസ്റ്റ്ഫീൽഡ് മാറിയോൺ മാളിലാണ് സംഭവം. തലയിൽ തൊപ്പി ധരിച്ച് നഗ്നപാദനായി നിൽക്കുന്ന യുവാവാണ് വൈറലായ താരം.
എന്തുകൊണ്ടാണ് യുവാവ് ഇപ്രകാരം ചെയ്തത് എന്നുള്ളത് ഇതുവരെയും വ്യക്തമല്ല. മാംസം വേവിക്കാതെ തന്നെ സ്ഥിരമായി കഴിക്കുന്നയാളാണോ അതോ ബോധരഹിതനായി ചെയ്തതാണോ എന്നിങ്ങനെയുള്ള സംശയമാണ് കാഴ്ചക്കാർ ഉന്നയിക്കുന്നത്.
















Comments