ഇസ്ലാമാബാദ് : മുൻ പാകിസ്ഥാൻ താരം ഡാനിഷ് കനേരിയ തന്റെ ട്വീറ്റുകളും പ്രസ്താവനകളും കൊണ്ട് വാർത്തകളിൽ ഇടം പിടിക്കാറുണ്ട്. അടുത്തിടെ ഈദ് ദിനത്തിൽ, ‘ജയ് ശ്രീറാം’ എന്ന അടിക്കുറിപ്പോടെയാണ് ഈദ് മുബാറക് എന്ന് എഴുതിയ ഫോട്ടോ അദ്ദേഹം പങ്കുവെച്ചത് .
ഇപ്പോഴിതാ മകന് പിറന്നാൾ ആശംസകൾ നേർന്നതിനൊപ്പവും കനേരിയ ‘ജയ് ശ്രീറാം’ എന്നെഴുതിയിരിക്കുകയാണ്. . “ജയ് ശ്രീ റാം. മെനി മെനി ഹാപ്പി റിട്ടേൺസ് ഓഫ് ദ ഡേ ബീറ്റ. മികച്ച ആരോഗ്യവും സമ്പത്തും നൽകി ജീവിതത്തിലെ എല്ലാ വിജയങ്ങളും ഭഗവാൻ നിങ്ങളെ അനുഗ്രഹിക്കട്ടെ. ജഗ് ജഗ് ജിയോ ബീറ്റ . ജന്മദിനാശംസകൾ മൈ ചാമ്പ്,” അദ്ദേഹം കുറിച്ചു. രാമനവമി ആശംസിച്ചും ഡാനിഷ് കനേരിയ ട്വീറ്റ് ചെയ്യാറുണ്ട് .
















Comments