നടൻമാരായ ഷൈൻ നീഗത്തിനും ശ്രീനാഥ് ഭാസിക്കും വിലക്ക് ഏർപ്പെടുത്തിയ സംഭവത്തിൽ പ്രതികരിച്ച് നിർമാതാവും നടിയുമായ സാന്ദ്രാ തോമസ് ഇത്തരം പ്രശ്‌നങ്ങൾ എല്ലാ സെറ്റിലും നടക്കുന്നുണ്ടെന്നും എന്തുകൊണ്ടാണ് ഷെയിനിനെ മാത്രം ടാർഗറ്റ് ചെയ്യുന്നതെന്നുമാണ് സാന്ദ്ര ചോദിക്കുന്നത്. പല അഭിനേതാക്കളുടെ പേരിലും പരാതികൾ ഉണ്ട്. ഷെയിനിന്റെ പേര് പറയാൻ കാണിച്ച ധൈര്യം മറ്റുള്ളവരുടെ പേര് പറയാനും കാണിക്കണമെന്നും സാന്ദ്ര പറഞ്ഞു.
ന്യു ജെൻ കുട്ടികളുമായി പ്രവർത്തിക്കുമ്പോൾ തീർച്ചയായും ബുദ്ധിമുട്ടുകൾ നേരിടാറുണ്ടെന്നും പ്രായത്തിൻറേതായ പ്രശ്‌നങ്ങൾ ഉണ്ടെന്നും സാന്ദ്ര പറയുന്നു. ഈ പ്രായത്തിൽ പൈസയും ഫെയിമും കിട്ടന്നതിന്റെതായ പ്രശ്‌നങ്ങൾ കൊണ്ടാകാം അത്. ഇപ്പോൾ എല്ലാവരും കൂടെ അറ്റാക്ക് ചെയ്യുന്നത് ഷെയിൻ നിഗത്തെയാണ്. ഇനി ഇതിൽ നിന്നാരു രക്ഷപ്പെടൽ ഷെയിനിന് ബുദ്ധിമുട്ടായിരിക്കും. എന്തുകൊണ്ടാണ് ഷെയിനിനെ മാത്രം ടാർഗറ്റ് ചെയ്യുന്നത് എന്നതും ഒരു ചോദ്യമാണ്. ഷെയിൻ ഒരാൾ മാത്രമല്ല ഇങ്ങനെ ചോദിക്കുന്നതും പറയുന്നതും പെരുമാറുന്നതും.
ഞാൻ മുൻപ് പരാതി കൊടുത്തിട്ടുണ്ട്. സിനിമ മേഖലയിലെ മറ്റു പലരും പല നടൻമാരുടെ പേരിലും പരാതി കൊടുത്തിട്ടുണ്ട്. അന്നൊന്നും ഒരു ചർച്ചയും നടന്നിട്ടില്ല. അതൊന്നും ചർച്ചയാക്കപ്പെട്ടിട്ടുമില്ല. അതെല്ലാം ഒതുക്കി തീർക്കാനാണ് ശ്രമിച്ചത്. ഇവിടെ അടുത്തിടെയായി നിരവധി അഹിനേതാക്കളുടെ പേരിൽ പരാതികൾ വന്നിട്ടുണ്ട്. അതുകൊണ്ട് ഷെയ്‌നിന്റെ പേരിൽ മാത്രം പരാതി ഉയർന്ന് വരുന്നു. ഒരുപാട് പേരുടെ പേരിൽ പരാതികളില്ലേ. എല്ലാവരുടെ പേരും പറയേണ്ടേ. അവർ തെറ്റ് ചെയ്തുവെന്ന് ബോധ്യപ്പെട്ടിട്ടുണ്ടെങ്കിൽ, ഷെയിനിന്റെ പേര് പറയാൻ കാണിച്ച ധൈര്യം മറ്റുള്ളവരുടെ പേര് പറയാനും കാണിക്കണം.
















Comments