എറണാകുളം: പെരുമ്പാവൂരിൽ പ്ലൈവുഡ് ഫാക്ടറിയിലെ മാലിന്യ കൂമ്പാരത്തിലെ തീപ്പിടുത്തതിൽ വീണ അന്യസംസ്ഥാന തൊഴിലാളിയുടെ മൃതദേഹ അവശിഷ്ടം കണ്ടെത്തി. ഫാക്ടറിയിലെ സെക്യൂരിറ്റി ജിവനക്കാരനായ ബംഗാൾ സ്വദേശി നസീർ ഷെയ്ഖാണ് മരിച്ചത്. മാലിന്യക്കൂമ്പാരത്തിന് തീ പിടിച്ചത് കെടുത്താൻ ശ്രമിക്കുന്നതിന്റെ ഇടയിലായിരുന്നു പടർന്നു പിടിച്ച തീയിലെ ഇടയിലേക്ക് കഴിഞ്ഞ ദിവസം നസീർ വീണത്. ഒരു ദിവസത്തെ തിരച്ചിലിന് ശേഷമാണ് മൃതദേഹ അവശിഷ്ടം കണ്ടെത്തിയത്.
പെരുമ്പാവൂർ ഓടയ്‌ക്കാലിയിലെ യൂണിവേഴ്സൽ പ്ലൈവുഡ് ഫാക്ടറിയിലെ സെക്യൂരിറ്റി തൊഴിലാളിയായി നസീർ ഷെയ്‌ക്ക് എത്തിയിട്ട് ഒരാഴ്ച ആകുന്നതിന് മുമ്പാണ് ഉപകടം തേടിയെത്തിയത്. ഫാക്ടറിയുടെ തൊട്ടടുത്ത് പൈവുഡ് മാലിന്യങ്ങൾ വർഷങ്ങളായി നിക്ഷേപിക്കുന്ന വലിയ കൂമ്പാരമുണ്ട്. പ്ലൈവുഡ് കമ്പനിയിലെ മാലിന്യം കൂട്ടിയിട്ടതിന് ശേഷം ഇവർ അവിടെ തന്നെ കത്തിച്ചുകളയുന്നതാണ് പതിവ്. അത്തരത്തിൽ പ്ലൈവുഡ് മാലിന്യം കൂട്ടിയിട്ട് കത്തിക്കുന്നതിനിടെ നസീർ അപകടത്തിൽ പെടുകയായിരുന്നു. പ്ലൈവുഡ് കത്തിച്ചതിനെ തുടർന്നുണ്ടായ പുക ശമിപ്പിക്കുന്നതിനായി പൈപ്പ് ഉപയോഗിച്ച് നനച്ച് കൊണ്ടിരുന്നപ്പോൾ 15 അടി ഗർത്തത്തിൽ വീഴുകയായിരുന്നു ഇയാൾ.
















Comments