കോഴിക്കോട്: നടൻ മാമുക്കോയക്ക് പ്രണാമം അർപ്പിക്കാൻ ഇന്നസെന്റിന്റെ കുടുംബം എത്തി. മകൻ സോണറ്റ് ഇന്നസെന്റും കൊച്ചുമകൻ ഇന്നസെന്റുമാണ് അരക്കിണറിലെ അൽസുമാസിലെത്തിയത്. മാമുക്കോയയുമായി വ്യക്തിപരമായും അല്ലാതെയും ഇന്നസെന്റിന് ബന്ധമുണ്ടായിരുന്നു. ഒരു മാസത്തെ ഇടവേളയിലാണ് ഇരുവരും ഈ ലോകത്തോട് വിട പറഞ്ഞത്. കൂടാതെ അഭ്രപാളികളിൽ ഇരുവരും ചേർന്ന് സമ്മാനിച്ച ഒരുപിടി അനശ്വരമായ കഥാപാത്രങ്ങൾ ഇനിയും മലയാളി മനസ്സുകളിൽ ജീവിക്കും. കുടുംബാംഗങ്ങളെക്കണ്ട് അനുശോചനം അറിയിച്ചാണ് ഇരുവരും മടങ്ങിയത്.
















Comments