കോഴിക്കോട്: നടൻ മാമുക്കോയയുടെ മരണവുമായി ബന്ധപ്പെട്ട് ഉയർന്ന് വരുന്ന വിവാദങ്ങൾ അനാവശ്യമെന്ന് മാമുക്കോയയുടെ കുടുംബം. മമ്മൂട്ടിയും മോഹൻലാലുമുൾപ്പെടെ അവരുടെ സാഹചര്യം അറിയിച്ചിട്ടുണ്ട്. മരണാനന്തര ചടങ്ങുകളിൽ പങ്കെടുക്കാത്തതിൽ ആരോടും വിരോധമില്ലെന്നും കുടുംബം പ്രതികരിച്ചു.
സംവിധായകൻ വി.എം വിനുവിനും, കോൺഗ്രസ് നേതാവ് ആര്യാടൻ ഷൗക്കത്തിനും പിന്നാലെയാണ് ടി. പത്മനാഭനും മാമുക്കോയയുടെ മരണാനന്തര ചടങ്ങുകളിലെ സിനിമാക്കാരുടെ സാന്നിധ്യം ചോദ്യം ചെയ്തത്. കൊച്ചി ലോബിയ്‌ക്ക് അടിമപ്പെട്ട മലയാള സിനിമ മാമുക്കോയയെ അവഗണിച്ചുവെന്നാണ് ഉയരുന്ന ആരോപണം. ഇതിനെതിരെയാണ് മാമുക്കോയയുടെ കുടുംബം രംഗത്ത് വന്നത്. അനാവശ്യ വിവാദങ്ങൾ വേണ്ടെന്നാണ് കുടുംബത്തിന്റെ പ്രതികരണം.
കൊച്ചിയിലാണ് മരിച്ചതെങ്കിൽ കൂടുതൽ അംഗീകാരം കിട്ടുമെന്നായിരുന്നു വി.എം വിനുവിന്റെ പ്രതികരണം. ഇതിന് പിന്തുണയുമായി ആര്യാടൻ ഷൗക്കത്ത് അടക്കം കൂടുതൽ പേർ രംഗത്ത് വരികയും ചെയ്തു. ഇത് വിവാദമായതോടെയാണ് ഉയർന്ന ആരോപണങ്ങളിൽ പങ്കില്ലെന്ന് കുടുംബം വ്യക്തമാക്കിയത്.
















Comments