ഭോപ്പാൽ: ഭോപ്പാലിൽ ചത്തമൃഗങ്ങളെ ദഹിപ്പിക്കുന്ന ആദ്യത്തെ പ്ലാന്റ് സ്ഥാപിച്ചു. ഭോപ്പാൽ മുനിസിപ്പൽ കോർപ്പറേഷൻ നാല് കോടി രൂപ ചെലവിൽ പ്ലാന്റ് സ്ഥാപിച്ചു. മദ്ധ്യപ്രദേശിലെ ചവാനി ആദംപൂരിലാണ് ഈ സംസ്‌കരണ പ്ലാന്റ് സ്ഥാപിച്ചിരിക്കുന്നത്.
ചത്ത മൃഗങ്ങളെ സംസ്‌കരിക്കാൻ ശരിയായ മാർഗമുണ്ടായിരുന്നില്ല. ഇവയെ കുഴിച്ച് മൂടുകയായിരുന്നു. എന്നാൽ ഇപ്പോൾ ഇവ സംസ്‌കരിക്കാനായി ചവാനി ആദംപൂരിൽ ഒരു പ്ലാന്റ് സ്ഥാപിച്ചുവെന്ന് ബിഎംസി കമ്മീഷ്ണർ പറഞ്ഞു. വായു ഗുണനിലവാര സൂചിക മെച്ചപ്പെടുത്തുന്നതിനുള്ള തുക ഉപയോഗിച്ചാണ് പ്ലാന്റ് സ്ഥാപിച്ചത്. മണിക്കൂറിൽ 500 കിലോഗ്രാം എന്ന നിരക്കിൽ മൃഗങ്ങളുടെ ശവം ഈ പ്ലാന്റിൽ ദഹിപ്പിക്കാൻ കഴിയും. ഇതോടെ മൃഗങ്ങളുടെ സംസ്‌കരണത്തിന് ഒരു ശാശ്വത പരിഹാരമായി എന്നും കമ്മീഷ്ണർ പറഞ്ഞു.
എൽപിജി അല്ലെങ്കിൽ സിഎൻജി ഉപയോഗിച്ചാണ് പ്ലാന്റ് പ്രവർത്തിക്കുക. തുടർച്ചയായി 8-മുതൽ 10മണിക്കൂർ വരെ പ്ലാന്റിൽ സംസ്‌കരിക്കാൻ കഴിയും. ഒരാഴ്‌ച്ചയ്‌ക്കുള്ളിൽ പ്ലാന്റ് പ്രവർത്തിക്കാൻ തുടങ്ങും. ഇതോടെ റോഡുകളിൽ ചത്ത മൃഗങ്ങളുടെ ശവം നീക്കം ചെയ്യുന്നതിനും സംസ്‌കരിക്കുന്നതിനുമുള്ള പ്രശ്നങ്ങൾക്ക് പരിഹാരമായെന്നും കമ്മീഷ്ണർ പറഞ്ഞു.
Comments