ഭോപ്പാൽ: ലാഡ്‌ലി ബഹ്ന യോജന വെറുമൊരു പദ്ധതിയല്ലെന്നും സത്രീകളുടെ ജീവിതം മാറ്റാനുള്ള വിപ്ലവമാണെന്നും മദ്ധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാൻ. ഭോപ്പാലിലെ തിലജമൽപുര പ്രദേശത്ത് സ്ത്രീകളുമായി സംവദിക്കുന്നതിനിടെയാണ് ചൗഹാൻ ഇക്കാര്യം പറഞ്ഞത്.
‘പാവപ്പെട്ട സ്ത്രീകളുടെ ജീവിതത്തെ മാറ്റിമറിക്കാനുള്ള വിപ്ലവമാണ് ലാഡ്‌ലി ബഹ്ന യോജന. സംസ്ഥാനത്തെ സ്ത്രീകൾ ചെറിയ ആവശ്യങ്ങൾക്ക് പോലും വളരെ ബുദ്ധിമുട്ട് അനുഭവിക്കുന്നു. അതിനാലാണ് സംസ്ഥാനത്തെ സഹോദരിമാർക്ക് ലാഡ്‌ലി ബഹ്ന യോജനയിലൂടെ എല്ലാ മാസവും 1000 രൂപ നൽകാൻ സർക്കാർ തീരുമാനിച്ചത്. എന്ത് വന്നാലും ആ തീരുമാനത്തിൽ മാറ്റമുണ്ടാകില്ല’മുഖ്യമന്ത്രി പറഞ്ഞു.
‘ഒരു പെൺകുട്ടി ജനിക്കുമ്പോൾ അവളുടെ ജീവിതം അവൾ മാതാപിതാക്കൾക്കായി സമർപ്പിക്കും എന്ന് ഉറപ്പ് തരാൻ എനിക്ക് സാധിക്കും. പെൺമക്കൾ ഇല്ലെങ്കിൽ ലോകം പ്രവർത്തിക്കില്ല, സംസ്ഥാന സർക്കാർ പെൺമക്കൾക്കായി ലാഡ്ലി ലക്ഷ്മി യോജന എന്ന പുതിയ പദ്ധതിയും ആരംഭിച്ചിട്ടുണ്ട്. എല്ലാ സഹോദരിമാരും സന്തോഷത്തോടെ ജീവിക്കണം. സംസ്ഥാനത്തിന്റെ എല്ലാ വാർഡിലും ലാഡ്‌ലി ബഹ്ന യോജന രൂപീകരിക്കും. ഒരു സ്ത്രീയ്‌ക്കെതിരെയും അനീതിയും അക്രമവും ഉണ്ടാകാതിരിക്കാൻ യോജനയിലെ സംഘാംഗങ്ങൾ പ്രവർത്തിക്കും’എന്നും ചൗഹാൻ പറഞ്ഞു.
















Comments