തൃശൂർ: തൃശൂർ പൂരത്തോടനുബന്ധിച്ച് ട്രെയിനുകൾക്ക് പൂങ്കുന്നത്ത് പ്രത്യേക സ്റ്റോപ്പ് അനുവദിച്ച് റെയിൽവേ. ഏപ്രിൽ 30, മെയ് ഒന്ന് തീയതികളിലാകും ട്രെയിനുകൾക്ക് പ്രത്യേക സ്റ്റോപ്പ് ഉണ്ടാവുക. എറണാകുളം-കണ്ണൂർ ഇന്റർ സിറ്റി രാവിലെ 7.19-നും നാഗർകോവിൽ – മംഗലാപുരം പരശുറാം എക്‌സ്പ്രസ് ഉച്ചയ്‌ക്ക് 12.31-നും മംഗലാപുരം-നാഗർകോവിൽ പരശുറാം എക്‌സ്പ്രസ് ഉച്ചയ്‌ക്ക് 11.54-നും കണ്ണൂർ- എറണാകുളം ഇന്റർസിറ്റി വൈകുന്നേരം 6.28-നും പൂങ്കുന്നത്ത് നിർത്തും.
പൂരം നടക്കുന്ന ഏപ്രിൽ 28, 29, 30 മെയ് ഒന്ന് തീയതികളിൽ ഹെലികോപ്റ്റർ, ഹെലി ക്യാം, എയർ ഡ്രോൺ, ജിമ്മി ജിഗ് ക്യാമറകൾ, ലേസർ ഗൺ എന്നിവയുടെ ഉപയോഗം വടക്കുംനാഥൻ ക്ഷേത്ര മൈതാനത്തിന് മുകളിലും സ്വരാജ് റൗണ്ടിലും പൂർണമായി നിരോധിച്ചിട്ടുണ്ട്. ഭീഷണി ഉയർത്തുന്ന മരങ്ങളും ശിഖരങ്ങളും മുറിച്ചു മാറ്റി അപകടാവസ്ഥ ഒഴിവാക്കണം. അപകടകരമായി നിൽക്കുന്ന കെട്ടിടങ്ങളിൽ തൃശൂർ പൂരം വെടിക്കെട്ട് കാണുന്നതിന് ആളുകളെ പ്രേവേശിപ്പിക്കരുത് എന്നും മുന്നറിയിപ്പുണ്ട്.
തൃശൂർ നഗരമദ്ധ്യത്തിലുള്ള വടക്കും നാഥൻ ക്ഷേത്രത്തിലും ക്ഷേത്രത്തിന് ചുറ്റുമുള്ള തേക്കിൻകാട് മൈതാനത്തിലുമായാണ് പൂരത്തിന്റെ ചടങ്ങുകൾ നടക്കുന്നത്. തിരുവമ്പാടി- പാ റമേക്കാവ് ക്ഷേത്രങ്ങളിലെ ഭഗവതിമാരാണ് തൃശ്ശൂർ പൂരത്തിൽ പങ്കെടുക്കുന്നതായി സങ്കൽപ്പിക്കപ്പെടുന്നത്.പൂരത്തിന്റെ മുഖ്യ പങ്കാളി ത്തവും ഈ രണ്ടുവിഭാഗക്കാർക്കാണ്.തിരുവമ്പാടി ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ മുഖ്യ പ്രതിഷ്ഠകളിൽ ഒന്നായ ബാലഭദ്രകാളിയാണ് പൂരത്തിന് പങ്കെടുക്കുന്ന ഒരു ഭഗവതി.
















Comments