കൊൽക്കത്ത: പശ്ചിമബംഗാളിൽ വന്ദേഭാരതിന്റെ പരീക്ഷണ ഓട്ടം വിജയകരമായി പൂർത്തിയാക്കി. കഴിഞ്ഞ ദിവസം ഹൗറ-പുരിയ്‌ക്കുമിടയിലാണ് സർവ്വീസ് നടത്തിയത്. സംസ്ഥാനത്തെ രണ്ടാമത്തെ വന്ദേഭാരത്എക്സ്പ്രസിന്റെ പരീക്ഷണ ഓട്ടമാണ് നടന്നത്.
വന്ദേഭാരത് എക്സ്പ്രസ് രാവിലെ 6: 10 ഓടെ ഹൗറയിൽ നിന്ന് ആരംഭിച്ച് ഉച്ചയ്‌ക്ക് 12:35ഓടെ പുരിയിൽ എത്തി. വന്ദേഭാരതിന്റെ വാണിജ്യ സർവീസ് തുടങ്ങുന്ന തിയ്യതി തീരുമാനിച്ചിട്ടില്ലെന്നും ഇതിനെ പറ്റിയുള്ള വിവരങ്ങൾ പിന്നിട് അറിയിക്കുമെന്ന് റെയിൽവേ അറിയിച്ചു. സംസ്ഥാനത്തെ രണ്ടാമത്തെ വന്ദേഭാരത് എക്സ്പ്രസ് ഉടൻ തന്നെ ഫ്ളാഗ് ഓഫ് ചെയ്യുമെന്നും സതേൺ ഈസ്റ്റേൺ റെയിൽവേ ചീഫ് പബ്ലിക് റിലേഷൻസ് ഓഫീസർ (സിപിആർഒ) ആദിത്യ ചൗധരി പറഞ്ഞു.
ഹൗറയെ ന്യു ജൽപായ്ഗുരിയുമായി ബന്ധിപ്പിക്കുന്ന സംസ്ഥാനത്തെ ആദ്യ വന്ദേഭാരത് എക്സ്പ്രസ് കഴിഞ്ഞ വർഷം പ്രധാനമന്ത്രി നരേന്ദ്രമോദി വിഡീയോ കോൺഫറൻസിലൂടെ ഫ്ളാഗ് ഓഫ് ചെയ്തിരുന്നു.
















Comments