ന്യൂഡൽഹി: ദേശീയ തലസ്ഥാനത്ത് നടന്ന നാഷണൽ കോൺക്ലേവ് മൻ കി ബാത്ത് @ 100-ന്റെ ചടങ്ങിൽ ഹൃദയസ്പർശിയായ മൂഹൂർത്തത്തിന് സാക്ഷിയായി. ചടങ്ങിൽ പങ്കെടുക്കാനായി ആഗ്രഹിച്ചെത്തിയ പ്രത്യേക ക്ഷണിതാക്കളിലൊരാളായ നിറവയറുമായെത്തിയ യുവതിയാണ് ചടങ്ങിനെ കൂടുതൽ ധന്യമാക്കിയത്. ഉപരാഷ്‌ട്രപതി ജഗ്ദീപ് ധൻകർ ചടങ്ങ് ഉദ്ഘാടനം ചെയ്തു. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, റെയിൽവേ മന്ത്രി അശ്വനി വൈഷ്ണവ്, കേന്ദ്ര വാർത്താവിതരണ പ്രക്ഷേപണ മന്ത്രി അനുരാഗ് താക്കൂർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.
ഉത്തർപ്രദേശിലെ ലഖീംപൂർ ഖേരി സ്വദേശിനി പൂനം ദേവിക്ക് നാഷണൽ കോൺക്ലേവ് മൻകി ബാത്ത് @ 100-ന്റെ ചടങ്ങിൽ വെച്ച് പ്രസവ വേദന അനുഭവപ്പെട്ടു. വേദന അനുഭവപ്പെട്ടതോടെ ദേവിയെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. തുടർന്ന് ഇവർ ഒരു ആൺകുഞ്ഞിന് ജന്മം നൽകി. ഇത്തരമൊരു നിർണായക ദിനത്തിൽ തങ്ങളുടെ കുടുംബത്തിലേക്ക് പുതിയ അംഗത്തെ സ്വാഗതം ചെയ്തതിൽ അതിയായ സന്തോഷമുണ്ടെന്ന് ദേവിയുടെ കുടുംബം പറഞ്ഞു.
വാഴതണ്ടിൽ നിന്ന് വിവിധ ഉൽപന്നങ്ങൾ ഉണ്ടാക്കുന്ന സ്വയം സഹായ സംഘത്തിലെ അംഗമാണ് യുവതി. ഇവർ വാഴതണ്ടിലെ നാരുകൾ ഉപയോഗിച്ച് ബാഗ്, പായകൾ തുടങ്ങി മറ്റ് ഉൽപന്നങ്ങൾ ഉണ്ടാക്കുന്നു. മാലിന്യങ്ങൾ കുറയ്‌ക്കുന്നതിനും സുസ്ഥിരരീതികളെ പരിപോഷിപ്പിക്കുകയും ചെയ്യുന്നതാണ് ഇതിന്റെ ലക്ഷ്യം.
















Comments