ഫ്രഞ്ച് ഫ്രൈ കഴിക്കുന്നവരാണോ നിങ്ങൾ.?വറുത്ത ഭക്ഷണം ഉത്കണ്ഠയും (Anxiety ) വിഷാദവും (Depression ) കൂട്ടുമോ?.ഇത് വായിക്കുക
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life Health

ഫ്രഞ്ച് ഫ്രൈ കഴിക്കുന്നവരാണോ നിങ്ങൾ.?വറുത്ത ഭക്ഷണം ഉത്കണ്ഠയും (Anxiety ) വിഷാദവും (Depression ) കൂട്ടുമോ?.ഇത് വായിക്കുക

ഫ്രഞ്ച് ഫ്രൈ പോലെ വറുത്ത ഭക്ഷണങ്ങൾ മാനസിക പ്രശ്‌നങ്ങൾ ഉണ്ടാക്കുന്നുണ്ടോ..? ഉത്കണ്ഠയും വിഷാദവും അനുഭവിക്കുന്ന ആളുകൾ ഫ്രഞ്ച് ഫ്രൈ പോലെയുള്ള വറുത്ത ഭക്ഷണത്തിലേക്ക് തിരിയുന്നുണ്ടോ..??

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 29, 2023, 12:50 pm IST
FacebookTwitterWhatsAppTelegram

സ്വാദിഷ്ടമായ ഭക്ഷണം കഴിക്കുമ്പോൾ നമുക്കൊരു സന്തോഷം ഉണ്ടാകുന്നുണ്ട് . അതിന്റെ കാരണം ആ ഭക്ഷ്യവസ്തു കഴിക്കുമ്പോൾ തലച്ചോറിൽ ഡോപാമിൻ എന്ന ഒരു നല്ല രാസവസ്തു പുറത്തുവരുന്നത് കൊണ്ടാണ്. അതിനാൽ, ചില ഭക്ഷണങ്ങൾ ഡോപോമിന്റെ സഹായത്തോടെ തലച്ചോറിന്റെ ആനന്ദാന്വേഷണ കേന്ദ്രങ്ങളെ എളുപ്പത്തിൽ ശാന്തമാക്കുന്നു.അത്തരം ഭക്ഷണം മറ്റ് ഭക്ഷണങ്ങളെ അപേക്ഷിച്ച് നമുക്ക് മികച്ചതായി തോന്നുന്നു. അതിനോട് നമുക്കൊരു ഇഷ്ടം തോന്നുന്നു. ആ ഭക്ഷണത്തെക്കുറിച്ചു ഓർക്കുമ്പോൾ തന്നെ നാവിൽ വെള്ളമൂറുന്നു. നമ്മുടെ മനസ്സിൽ തോന്നുന്ന ഈ സന്തോഷം തലച്ചോർ പോസിറ്റീവായി റജിസ്റ്റർ ചെയ്യുന്നു.

ഒരു ദിവസം നമുക്കൊരു ടെൻഷൻ ഉണ്ടെങ്കിൽ നമ്മൾ റിലാക്സ് ചെയ്യാൻ അന്ന് റജിസ്റ്റർ ചെയ്യപ്പെട്ട ഭക്ഷണം കഴിക്കും.ഇവയെ കംഫർട്ട് ഫുഡ്സ് എന്ന് വിളിക്കുന്നു. സ്വാഭാവികമായി വറുത്തഭക്ഷണത്തെ പലപ്പോഴും നാം ഇങ്ങിനെ ആശ്രയിക്കാറുണ്ട്, അവയിൽ ഏറ്റവും സാധാരണയായി അറിയപ്പെടുന്നത് ഫ്രഞ്ച് ഫ്രൈകളാണ്. ഫ്രഞ്ച് ഫ്രൈ ശീലമാക്കിയാൽ പിന്നെ ഒഴിവാക്കാൻ ബുദ്ധിമുട്ടുള്ള ഭക്ഷണമാണ്.

എന്നാൽ ചൈനയിലെ ഹാങ്‌ഷൂവിലെ ഗവേഷകർ പറയുന്നതനുസരിച്ച്, ഫ്രഞ്ച് ഫ്രൈകൾ കഴിക്കുന്നത് മാനസികാരോഗ്യത്തെ പ്രതികൂലമായി ബാധിക്കുകയും വിഷാദവും ഉത്കണ്ഠയും വഷളാക്കുകയും ചെയ്യും. ഫ്രഞ്ച് ഫ്രൈ പോലുള്ള വറുത്ത ഭക്ഷണങ്ങൾ പതിവായി കഴിക്കുന്ന ആളുകൾക്ക് ഉത്കണ്ഠയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളിലൂടെ കടന്നുപോകാനുള്ള സാധ്യത 12 ശതമാനം കൂടുതലാണെന്നും വറുത്ത ഭക്ഷണം കഴിക്കാത്തവരേക്കാൾ ഏഴ് ശതമാനം വിഷാദരോഗത്തിനുള്ള സാധ്യതയുണ്ടെന്നും ഗവേഷണം പറയുന്നു. യുണൈറ്റഡ് സ്റ്റേറ്റ്സ് ഓഫ് അമേരിക്കയിലെ നാഷണൽ അക്കാദമി ഓഫ് സയൻസസിന്റെ PNAS പ്രൊസീഡിംഗ്സ് ജേണലിൽ പ്രസിദ്ധീകരിച്ച പഠനപ്രകാരം ഫ്രഞ്ച് ഫ്രൈയോടുള്ള ഈ ആഭിമുഖ്യം യുവജനങ്ങളിലും കുട്ടികളിലുമാണ് കൂടുതൽ പ്രകടമാകുന്നത്.

ഫ്രഞ്ച് ഫ്രൈ പോലെ വറുത്ത ഭക്ഷണങ്ങൾ മാനസിക പ്രശ്‌നങ്ങൾ ഉണ്ടാക്കുന്നുണ്ടോ, അല്ലെങ്കിൽ ഉത്കണ്ഠയും വിഷാദവും അനുഭവിക്കുന്ന ആളുകൾ ഫ്രഞ്ച് ഫ്രൈ പോലെയുള്ള വറുത്ത ഭക്ഷണത്തിലേക്ക് തിരിയുന്നുണ്ടോ എന്നതൊക്കെ പരിശോധിക്കണം.

വറുത്ത ഭക്ഷണങ്ങൾ ഉത്കണ്ഠയ്‌ക്കും വിഷാദത്തിനും കാരണമാകുന്നത് എങ്ങനെയെന്ന് നോക്കാം. നിങ്ങൾ സങ്കടപ്പെടുകയോ ഉത്കണ്ഠാകുലരാകുകയോ ചെയ്യുമ്പോൾ, ആ നിമിഷം സുഖം പ്രാപിക്കാൻ നിങ്ങൾ വറുത്ത കാർബോഹൈഡ്രേറ്റ് ഭക്ഷണത്തെ ആശ്രയിക്കുന്നു. സ്വാദും മണവുമുള്ള ഈ ഭക്ഷണം നിങ്ങളുടെ തലച്ചോറിലെ ആനന്ദ പോയിന്റുകൾ സജീവമാക്കും. ഫ്രഞ്ച് ഫ്രൈ കാണുമ്പോൾ തന്നെ നിങ്ങൾക്ക് സന്തോഷം തോന്നും. അറിയാതെ കൈ പാത്ത്രത്തിലേക്ക് നീളും. ഒടുവിൽ ആ പത്രം കാലിയാകുമ്പോൾ മാത്രമായിരിക്കും നിങ്ങൾ അറിയുക.

അപ്പോഴേക്കും നിങ്ങൾ റിലാക്സ് ആകും. പക്ഷെ നിങ്ങളുടെ ഉത്കണ്ഠയുടെ കാരണം അഡ്രസ് ചെയ്യപ്പെടാതെ തുടരുന്നു. അതിനാൽ, കൂടുതൽ നേരം സുഖമായിരിക്കാൻ നിങ്ങൾ കൂടുതൽ ഭക്ഷണത്തിലേക്ക് എത്തുന്നു. താമസിയാതെ നിങ്ങൾ അമിതമായി ഭക്ഷണം കഴിക്കുന്ന രീതിയിലേക്ക് പ്രവേശിക്കുകയും നിയന്ത്രണം നഷ്ടപ്പെടുകയും ചെയ്യും. അതേസമയം, ശ്രദ്ധിക്കപ്പെടാത്ത വൈകാരിക ആരോഗ്യം വഷളാകുന്നു, കൂടാതെ അമിതമായി ഭക്ഷണം കഴിക്കുന്നതിൽ നിന്നുള്ള ഭീഷണി വേറെ. ഈ സാഹചര്യത്തിൽ ഫ്രഞ്ച് ഫ്രൈകൾ, യഥാർത്ഥത്തിൽ മാനസികാരോഗ്യ പ്രശ്‌നത്തെ കൂടുതൽ വഷളാക്കുന്നു എന്ന് മനസിലാക്കാം.

മാത്രമല്ല, വറുത്ത ഭക്ഷണങ്ങൾ അമിതവണ്ണം, ഉയർന്ന രക്തസമ്മർദ്ദം, ഹൃദയ സംബന്ധമായ തകരാറുകൾ തുടങ്ങിയ സങ്കീർണതകൾ വർദ്ധിപ്പിക്കും, ഇത് ബാധിച്ച വ്യക്തിയെ കൂടുതൽ വിഷാദരോഗത്തിലേക്ക് തള്ളിവിടും.

അതുകൊണ്ട് റെഗുലർ ഭക്ഷണത്തിൽ ഫ്രഞ്ച് ഫ്രൈ പോലെയുള്ള വറുത്ത ഐറ്റങ്ങൾ ഒഴിവാക്കുക.ടെൻഷൻ വരുമ്പോൾ,സിനിമ കാണുമ്പോൾ ഒക്കെ ഫ്രഞ്ച് ഫ്രൈ കഴിക്കുന്നത് ഒഴിവാക്കുക.
സിനിമ തീയറ്ററിൽ ഫ്രഞ്ച് ഫ്രൈ കഴിക്കുന്നവരിൽ ഏറെയും കുട്ടികളാണ്. അവർക്കും ഈ ഭീഷണി ബാധകമാണ്. കുട്ടികൾക്ക് ഇതൊക്കെ ഒബീസിറ്റി വർധിപ്പിക്കുകയും അവരെ ഹൃദ്രോഗി ആക്കുകയും ചെയ്യും.

Tags: Depressionfrench friesAnxiety
ShareTweetSendShare

More News from this section

കപ്പലിൽ പടർന്നുപിടിച്ച് ഹന്താവൈറസ്; കാനഡയിൽ തിരിച്ചെത്തിയ യാത്രികന് രോഗബാധ സ്ഥിരീകരിച്ചു

​”രോഗികളുടെ ജീവന് പുല്ലുവിലയോ?”തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ‘തുണി കെട്ടിമറച്ച’ ഐസിയു; സാധാരണക്കാര​ന്റെ ജീവൻ വെച്ച് പന്താടി ആരോഗ്യവകുപ്പ്!

എറണാകുളത്ത് ചിക്കുൻഗുനിയ പടരുന്നു; കുന്നുകരയിലും ചെങ്ങമനാടും അതീവ ജാഗ്രത ​

വാഴയിലയിൽ ഭക്ഷണം കഴിക്കുന്നതിന്റെ ഗുണങ്ങളെന്തെല്ലാം ..

ശരിയായ രീതിയിൽ വെള്ളം കുടിച്ചുനോക്കൂ.. ശരീരത്തിന് ഗുണങ്ങളേറെ …

കടുത്ത ചുമ , ശബ്ദമെടുക്കാൻ ബുദ്ധിമുട്ട് ..ഇതിന് പിന്നിലുള്ള കാരണമെന്ത് ?

Latest News

ഇന്ത്യയുടെ ആകാശക്കരുത്ത് കൂട്ടാന്‍ റഷ്യയില്‍ നിന്ന് നാലാമത്തെ എസ്-400 സ്‌ക്വാഡ്രന്‍ എത്തി; പാകിസ്ഥാനെ വിറപ്പിച്ച ‘സുദര്‍ശന്‍’ ഉടന്‍ വിന്യസിക്കും

സാമ്പത്തിക പ്രതിസന്ധിയും വിമാനത്താവള നിയന്ത്രണങ്ങളും; മാഞ്ചസ്റ്ററിലേക്കുള്ള സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവെക്കാന്‍ ഇന്‍ഡിഗോ

ഇന്ത്യന്‍ ടി20 ടീമില്‍ വന്‍ അഴിച്ചുപണിക്ക് സാധ്യത; സൂര്യകുമാറിന് പകരം ശ്രേയസ് അയ്യര്‍ പുതിയ ക്യാപ്റ്റനായേക്കും

ഫ്രഞ്ച് ഓപ്പണില്‍ അട്ടിമറി; ലോക ഒന്നാം നമ്പര്‍ താരം സബാലങ്കയെ വീഴ്‌ത്തി ഡയാന ഷ്‌നൈഡര്‍ സെമിയില്‍

കര്‍ണാടക മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് ഡി.കെ. ശിവകുമാര്‍; ആശംസ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

തിരിച്ചടിച്ച് കുവൈത്ത്: രണ്ട് ഇറാന്‍ നയതന്ത്രജ്ഞരെ പുറത്താക്കി; 24 മണിക്കൂറിനകം രാജ്യം വിടാന്‍ കര്‍ശന നിര്‍ദ്ദേശം

ഡി-കമ്പനിയെ പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമങ്ങള്‍ക്ക് തിരിച്ചടി: ദാവൂദ് അനുയായിയുടെ പ്രധാന സഹായി മുംബൈയില്‍ പിടിയില്‍

ഇറാന്റെ കുവൈറ്റ് വിമാനത്താവള ആക്രമണം: ഒരു ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു; മൂന്ന് പേര്‍ക്ക് പരിക്ക്; മേഖലയില്‍ യുദ്ധസമാന സാഹചര്യം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies