2014 ഒക്ടോബർ മൂന്നിന് ഒരു വിജയദശമി ദിനത്തിലായിരുന്നു അത്, രാജ്യത്ത് ബൃഹത്ത് മാറ്റങ്ങൾ സൃഷ്ടിക്കാൻ പോകുന്ന മൻ കി ബാത്തിന്റെ ആദ്യ പതിപ്പ് സംപ്രേക്ഷണം ചെയ്തത്. അദ്ദേഹത്തിന്റെ ആദ്യ അഭിസംബോധനയിൽ മുന്നോട്ടുവെച്ച ആശയമായിരുന്നു ‘ സ്വച്ഛ് ഭാരത്’. ഹരിതഭാരതം എന്ന ആശയത്തിലൂന്നി ആവിഷ്‌കരിച്ച പരിപാടിയെ ജനങ്ങളുടെ പ്രസ്ഥാനമാക്കി മാറ്റുകയായിരുന്നു പ്രധാനമന്ത്രി. രാജ്യത്തെ ശുദ്ധിയാക്കുന്നതിനായി ജനങ്ങളോട് ഒരുമിച്ച് കൈക്കോർക്കാനുള്ള ആഹ്വാനമായിരുന്നു അന്ന് അദ്ദേഹം നൽകിയത്. തുടർന്ന് നിരവധി ശുചിത്വ ഡ്രൈവുകൾ വഴി ശുചിത്വ ഭാരതത്തിന്റെ പുതുയുഗത്തിനാണ് തിരി തെളിച്ചത്.
ഓരോ എപ്പിസോഡും സമൂഹത്തിന്റെ പുരോഗതിക്കായി പ്രവർത്തിക്കാൻ ആളുകളെ എങ്ങനെ പ്രേരിപ്പിച്ചുവെന്ന് ഒരു വിശകലനം എടുത്തുകാണിക്കുന്നുണ്ട്. സ്വച്ഛ് ഭാരത് അഭിയാൻ, ആയുഷ്മാൻ ഭാരത്, കോവിഡ്-19 വാക്‌സിനേഷൻ, ഇസഞ്ജീവനി, ഫിറ്റ് ഇന്ത്യ മൂവ്‌മെന്റ്, ജലശക്തി അഭിയാൻ, അടൽ ഭുജൽ യോജന, നമാമി ഗംഗേ, ഡിജിറ്റൽ ഇന്ത്യ, സ്ത്രീ ശാക്തീകരണം തുടങ്ങിയ പുതിയ സംരംഭങ്ങൾക്ക് തുടക്കം കഉരിച്ചത് ഇതിലൂടെയാണ്. ജനങ്ങളുമായി ബന്ധപ്പെടാനും സന്ദേശം അയയ്‌ക്കാനും പൗരന്മാരുമായി ഇടപഴകാനും കൂട്ടായ പ്രവർത്തനങ്ങളെ ഉത്തേജിപ്പിക്കാനും സാംസ്‌കാരിക പ്രതിബദ്ധതയിൽ ശ്രദ്ധ കേന്ദ്രീകരിക്കാനും മാറ്റമുണ്ടാക്കുന്നവരെ ആഘോഷിക്കാനും ലക്ഷ്യമിട്ടാണ് മൻ കി ബാത്ത് ആരംഭിച്ചത്
മയക്കുമരുന്ന് ഭീഷണിയെക്കുറിച്ചുള്ള ഭീതിയാണ് പ്രധാനമന്ത്രി മൂന്നാം എപ്പിസോഡിലൂടെ പറഞ്ഞത്. മയക്കുമരുന്നിനോട് വിട പറയാൻ യുവാക്കൾ തയ്യാറാകണമെന്നും അദ്ദേഹം അന്ന് ആഹ്വാനം ചെയ്തിരുന്നു. തുടർന്നുള്ള എപ്പിസോഡിൽ, പ്രധാനമന്ത്രി യോഗയുടെയും ഖാദിയുടെയും പ്രാധാന്യത്തെക്കുറിച്ച് സംസാരിച്ചു.’ബേട്ടി ബച്ചാവോ, ബേട്ടി പഠാവോ’ ക്യാമ്പെയ്നിന് നേതൃത്വം നൽകി. അദ്ദേഹത്തിന്റെ ‘സെൽഫി വിത്ത് ഡോട്ടർ’ ക്യാമ്പെയിനും പൗരന്മാരിൽ നിന്ന് മികച്ച പിന്തുണ ലഭിച്ചു. ജനനസമയത്തുള്ള ലിംഗാനുപാതം 2014-15 ലെ 918 ൽ നിന്ന് 2019-20 ൽ 934 ആയി. 16 പോയിന്റ് മെച്ചപ്പെടുത്താൻ ബിബിബിപി ക്യാമ്പെയ്ന് സാധിച്ചു. സെക്കൻഡറി തലത്തിൽ സ്‌കൂളുകളിലെ പെൺകുട്ടികളുടെ മൊത്തം എൻറോൾമെന്റ് അനുപാതം 77.45 ൽ നിന്ന് 81.32 ആയി മെച്ചപ്പെടുകയും ചെയ്തു.
മൻ കി ബാത്തിലൂടെയാണ് പ്രധാന ആശയമായ മെയ്‌ക്ക് ഇൻ ഇന്ത്യ ഉടലെടുത്തത്. ആത്മനിർഭർ ഭാരതിനെ പ്രോത്സാഹിപ്പിക്കുന്നതിനുള്ള ഇടനാഴിയായിരുന്നു പ്രതിമാസ റേഡിയോ പരിപാടി. ‘വോക്കൽ ഫോർ ലോക്കൽ’ എന്ന മുദ്രാവാക്യത്തിലൂടെ ജനങ്ങളെ സ്വാശ്രയത്വം പഠിപ്പിച്ചതും നരേന്ദ്രമോദി തന്നെയായിരുന്നു. സ്വയം പര്യാപ്തത കൈവരിക്കാനുള്ള പിന്തുണയാണ് അദ്ദേഹം ജനങ്ങൾക്ക് നൽകിയത്.
സ്ച്ഛ് ഭാരതിന് സവിശേഷമായ സ്ഥാനമാണ് അദ്ദേഹം നൽകിയത്. 2019 സെപ്തംബർ 29-ന് മൻ കി ബാത്തിന്റെ എപ്പിസോഡിൽ ഒറ്റത്തവണ മാത്രം ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക്ക് ഒഴിവാക്കണമെന്ന് പ്രധാനമന്ത്രി മോദി ഊന്നിപ്പറഞ്ഞിരുന്നു. രാജ്യത്തെ യുവാക്കളെ നശിപ്പിക്കാതിരിക്കാൻ വേണ്ടിയാണ് ഇതെന്നും അദ്ദേഹം പ്രസംഗതത്ിൽ പറഞ്ഞിരുന്നു. കൊറോണ മഹാമാരി കാലത്ത് പൊതുജനങ്ങൾക്ക് നിർദ്ദേശങ്ങൾ പങ്കുവെയ്‌ക്കുന്നതിനുള്ള ചാനലായിരുന്നു മൻ കി ബാത്ത്. വാക്‌സിനേഷന്റെ പ്രാധാന്യത്തെ കുറിച്ചും ലോക്കഡൗണിനെ കുറിച്ചും പൗരന്മാർക്ക് നിർദ്ദേശങ്ങൾ നൽകി. കൊറോണ കണക്കുകളെ പിടിച്ചുനിർത്തുന്നതിൽ സുപ്രധാന പങ്ക് വഹിക്കാൻ മൻ കി ബാത്തിന് കഴിഞ്ഞു. മഹാമാരി കാലത്ത് ഐക്യദാർഢ്യം പ്രകടിപ്പിക്കാനും ദുരിതബാധിതരെ സഹായിക്കാനും അദ്ദേഹം ആളുകളെ പ്രോത്സാഹിപ്പിച്ചു.
വാക്കുകൾക്ക് ഇത്ര ശക്തിയുണ്ടെന്ന് തിരിച്ചറിഞ്ഞത് മൻ കി ബാത്തിലൂടെയാകും. ‘രാജ്യത്തിന്റെ ഓരോ കോണിലും എത്തിപ്പെടുന്ന ലളിതമായ മാദ്ധ്യമമാണ് റേഡിയോ. ഇതിലൂടെ സംസാരിക്കുന്നതിൽ എനിക്ക് സന്തോഷമുണ്ട്. എനിക്ക് ഏറ്റവും ദരിദ്രരായ വീടുകളിൽ എത്താൻ കഴിയും. എന്റെ രാജ്യത്തിന്റെ ശക്തി പാവപ്പെട്ടവരുടെ കുടിലിലും ഗ്രാമങ്ങളിലും സ്ഥിതിചെയ്യുന്നു. എന്റെ രാജ്യത്തിന്റെ ശക്തി അമ്മമാരിലും സഹോദരിമാരിലും യുവാക്കളിലുമാണ്, എന്റെ രാജ്യത്തിന്റെ ശക്തി കർഷകരിലാണ്, നിങ്ങൾ വിശ്വസിച്ചാൽ മാത്രമേ രാഷ്‌ട്രം പുരോഗതി പ്രാപിക്കൂ, ഞാൻ രാജ്യത്തോട് എന്റെ വിശ്വാസം പ്രകടിപ്പിക്കുന്നു, നിങ്ങളുടെ ശക്തിയിൽ ഞാൻ വിശ്വസിക്കുന്നു, അതിനാൽ ഞാൻ വിശ്വസിക്കുന്നു നമ്മുടെ രാജ്യത്തിന്റെ ഭാവി,’ മൻ കി ബാത്തിന്റെ ആദ്യ എപ്പിസോഡിൽ പ്രധാനമന്ത്രി മോദി പറഞ്ഞ്് ഇങ്ങനെയായിരുന്നു. അന്ന് അദ്ദേഹം പരാമർശിച്ച കാര്യങ്ങൾ അന്വർത്ഥമാക്കുന്ന തരത്തിലായിരുന്നു ബാക്കിയുള്ള 99 പതിപ്പുകളും…
Comments