ദിസ്പൂർ: ബ്രഹ്‌മപുത്ര നദിയിൽ നിർത്താതെ നീന്തി ചരിത്രം സൃഷ്ടിച്ച് പ്രശസ്ത നീന്തൽ ജോഡികൾ. 12 മണിക്കൂർ തുടർച്ചയായി നീന്തിയാണ് പ്രശസ്ത നീന്തൽ ജോഡികളായ എൽവിസ് അലി ഹസാരികയും റിമോ സാഹയും ചരിത്രം സൃഷ്ടിച്ചത്. രാവിലെ അഞ്ച് മുതൽ വൈകിട്ട് അഞ്ച് വരെയാണ് ഇവർ ബ്രഹ്‌മപുത്ര നദിയിൽ നിർത്താതെ നീന്തിയത്. ഇതിലൂടെ അസം ബുക്ക് ഓഫ് റെക്കോർഡിൽ ഇടം പിടിക്കാൻ ഇവർക്ക് സാധിച്ചു.
കഴിഞ്ഞ കുറച്ച് മാസങ്ങളായി ഇരുവരും ബ്രഹ്‌മപുത്രയിൽ സ്ഥിരമായി പരിശീലനം നടത്തിവരികയാണ്. പശ്ചിമ ബംഗാൾ സ്വദേശിയായ ഹസാരികയും സാഹയും കഴിഞ്ഞ വർഷം സെപ്റ്റംബറിൽ യൂറോപ്പിലെ നോർത്ത് ചാനൽ കടന്ന ആദ്യ ഇന്ത്യൻ, ഏഷ്യൻ റിലേ ടീമായി ചരിത്രം സൃഷ്ടിച്ചിരുന്നു. 2019-ൽ യുഎസിലെ കാറ്റലീന ചാനൽ കടന്ന അസമിൽ നിന്നുള്ള ആദ്യ നീന്തൽ താരമാണ് എൽവിസ് അലി ഹസാരിക.
















Comments